തൊടുപുഴ: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മേഖലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കി. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് പണിമുടക്കിനെ തുടര്‍ന്ന് ഏറെ വലഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോകളും മറ്റുമായിരുന്നു പല റൂട്ടുകളിലും ജനങ്ങളുടെ പ്രധാന ആശ്രയം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വന്‍ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. സ്കൂളുകളിലെ ഹാജര്‍നിലയും കുറവായിരുന്നു. മേഖലയിലെ വിവിധ സര്‍ക്കാര്‍സ്വകാര്യ ഓഫിസുകളിലെ ജീവനക്കാരെയും പണിമുടക്ക് വലച്ചു. ബസുകളില്ലാതിരുന്നതിനാല്‍ കൃത്യസമയത്ത് ഓഫിസിലത്തൊന്‍ പലര്‍ക്കും കഴിഞ്ഞില്ല. ജൂണ്‍ ഏഴിനാണ് നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കിയത്. പ്രതിഷേധ സൂചകമായി കഴിഞ്ഞ ബുധനാഴ്ച മൂവാറ്റുപുഴ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. മൂവാറ്റുപുഴ റൂട്ടിലെ ബസുകളെല്ലാം വെങ്ങല്ലൂര്‍ നാലുവരി പാതയിലൂടെ വന്ന് മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്ന് മാര്‍ക്കറ്റ് റോഡ് വഴി ടെലിഫോണ്‍ എക്സ്ചേഞ്ച് കവല, കാഞ്ഞിരമറ്റം ബൈപാസ് വഴി മൂപ്പില്‍കടവ് പാലം കടന്ന് പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തണമെന്ന തീരുമാനത്തിനെതിരെയാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. 275ഓളം ബസുകളാണ് പണിമുടക്കിനെ തുടര്‍ന്ന് സര്‍വിസ് നടത്താതിരുന്നത്. സി.ഐ.ടി.യു, ബി.എം.എസ്, കെ.ടി.യു.സി എം, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ. എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികളും ബസുടമകളും നഗരത്തില്‍ പ്രകടനം നടത്തി. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാരംഭിച്ച പ്രകടനം നഗരസഭാ ഓഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി.എം.എസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ കെ.കെ. തോമസ്, കെ.എം. ബാബു, ടി.ആര്‍. സോമന്‍, എ.എസ്. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.