അടിമാലി: ഇരുവൃക്കയും തകരാറിലായ മുനിയറ നാഗലോടിയില്‍ എന്‍.എസ്. ഷാജിയുടെ (47) അടിയന്തര ശസ്ത്രക്രിയക്കായി കൊന്നത്തടി ഗ്രാമപഞ്ചായത്ത് കൈകോര്‍ക്കുന്നു. തയ്യല്‍ ജോലിക്കാരനായിരുന്ന ഷാജിയുടെ തുടര്‍ചികിത്സ വഴിമുട്ടിയതോടെയാണ് സഹായ ഹസ്തവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തത്തെിയത്. ആഴ്ചയില്‍ രണ്ടുവട്ടം ഡയാലിസിസ് ചെയ്താണ് ഷാജിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കാന്‍ പരിശോധന നടന്നുവരുന്നു. മൂവാറ്റുപുഴ സ്വദേശി വൃക്ക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ 18 ലക്ഷം രൂപ വേണം. ഭാര്യ ശാമിനിയും ഒമ്പതും മൂന്നും വയസ്സുള്ള മക്കളും അടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. അടിമാലിക്ക് സമീപം പൊളിഞ്ഞപാലം സൂര്യനഗറിലെ നാലര സെന്‍റില്‍ ഷീറ്റുമേഞ്ഞ വീട്ടിലാണ് താമസം. ഷാജിയെ സഹായിക്കാന്‍ പഞ്ചായത്ത് കൊന്നത്തടി പ്രസിഡന്‍റ് വി.കെ. മോഹനന്‍ നായര്‍ ചെയര്‍മാനും അംഗം എബിമോന്‍ കണ്‍വീനറും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുമംഗല വിജയന്‍ ട്രഷററുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ മാസം 14, 15 തീയതികളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ 9620 വീടുകളിലും കയറി സംഭാവനകള്‍ സ്വീകരിക്കും. എസ്.ബി.ടി പാറത്തോട് ശാഖയില്‍ പണിക്കന്‍കുടിയിലെ ജനകീയ സമിതി ആരംഭിച്ച അക്കൗണ്ട് തുടരും. (നമ്പര്‍ -67360 600125, ഐ.എഫ്.എസ്.സി- എസ്.ബി.ടി.ആര്‍. 0000514). ഫോണ്‍: 99614 22761.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.