രാജാക്കാട്: കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ രാജാക്കാട് പഴയവിടുതി തോട് വൃത്തിയാക്കാത്തത് പ്രതിസന്ധിയാകുന്നു. തോട് കരകവിഞ്ഞ് ഇത്തവണയും കൃഷി നാശമുണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ സമീപത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചിരുന്നു. വര്‍ഷങ്ങളായി തോട് വൃത്തിയാക്കാത്തതിനാല്‍ തോടിന്‍െറ വീതിയും ആഴവും കുറഞ്ഞു. രാജാക്കാട്, മുല്ലക്കാനം തോടുകള്‍ പഴയവിടുതി മില്‍പടിക്ക് മുകള്‍ ഭാഗത്ത് സംഗമിക്കുകയും ഇത് പഴയവിടുതി തോടുവഴി ഒഴുകി പൊന്മുടി ജലാശയത്തില്‍ പതിക്കുകയുമാണ്. ശക്തമായ മഴയില്‍ കുത്തൊഴുക്കുള്ള തോടിന്‍െറ ഇരുവശത്തും നൂറുകണക്കിന് കര്‍ഷകരാണ് കൃഷി നടത്തുന്നത്. കാലവര്‍ഷത്തിന് മുമ്പായി തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി തോട് വീതികൂട്ടാനും കരകവിയാതിരിക്കാനും നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. നാശനഷ്ടം മുന്നില്‍കണ്ട് വാഴയടക്കമുള്ള കൃഷികള്‍ തുടങ്ങാന്‍ കര്‍ഷകര്‍ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.