രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്ത് പണിയുന്ന ആധുനിക ശ്മശാനത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായെന്നും ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ അറിയിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പൊതുശ്മശാനം. സംസ്ഥാന സര്‍ക്കാറിന്‍െറ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്യാസും വൈദ്യുതിയും ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. മോട്ടോര്‍ ഉപയോഗിച്ച് പുക പുറത്തേക്ക് തള്ളാന്‍ നൂറടിയോളം ഉയരമുള്ള പുകക്കുഴലും സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് അടക്കമുള്ള ജനപ്രതിനിധികള്‍ ശ്മശാനം സന്ദര്‍ശിച്ചു. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജാക്കാട്, സേനാപതി, ശാന്തമ്പാറ, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളിലെ സ്ഥലപരിമിതിയുള്ളവര്‍ക്ക് ശ്മശാനം സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.