എല്‍.ഡി ക്ളര്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല: ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിന്

തൊടുപുഴ: സര്‍ക്കാര്‍ വകുപ്പിലെ ഒഴിവുകള്‍ 10 ദിവസത്തിനകം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടും അനക്കമില്ലാതെ ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥ മേധാവികള്‍. വിവിധ വകുപ്പുകളിലായി എല്‍.ഡി ക്ളര്‍ക്കിന്‍േറതടക്കം നിരവധി ഒഴിവുകളുണ്ടെങ്കിലും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല ഓഫിസുകളിലും അന്വേഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഒഴിവുകള്‍ മറച്ചുവെക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പില്‍ മൂന്ന്, പി.ഡബ്ള്യു.ഡി റോഡ് വിഭാഗത്തില്‍ അഞ്ച്, ബില്‍ഡിങ്സ് വിഭാഗത്തില്‍ 11, റവന്യൂ വകുപ്പില്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍ വില്ളേജുകളിലും ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലുമായി ആറ്, മേജര്‍ ഇറിഗേഷന്‍, വിദ്യാഭ്യാസ വകുപ്പുകളില്‍ രണ്ടു വീതം, മൈനര്‍ ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍ പീരുമേട്, രജിസ്ട്രേഷന്‍, കൃഷി, പൊലീസ് വകുപ്പുകളില്‍ ഒന്ന് വീതം, ഐ.ടി.ഡി.പിയില്‍ ആറ് എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍. എന്നാല്‍, ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍െറ സ്ഥിരം തസ്തികയില്‍ താല്‍ക്കാലികക്കാരെ നിയമിച്ചു. മുമ്പ് എല്‍.ഡി ക്ളര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്നായിരുന്നു ഈ തസ്തികയിലേക്ക് നിയമനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി ക്ളര്‍ക്ക് റാങ്ക്ലിസ്റ്റില്‍നിന്ന് വളരെ കുറച്ച് നിയമനമാണ് നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ അസി. സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് കാര്യമായി നിയമനം നടന്നിട്ടില്ല. ജില്ലയില്‍ നിരവധി ഒഴിവുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ഇടുക്കി ജില്ലയിലെ എല്‍.ഡി ക്ളര്‍ക്ക് റാങ്ക ്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പരിഹാരമുണ്ടായില്ളെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫിസുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷസമരം തുടങ്ങും. സമരപരിപാടികളും നിയമനടപടികളും ആലോചിക്കാന്‍ ജില്ലയിലെ എല്‍.ഡി ക്ളര്‍ക്ക് റാങ്ക് ലിസ്റ്റിലുള്ളവരുടെ യോഗം ഈ മാസം 12ന് രാവിലെ 11ന് തൊടുപുഴ എജുസോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബിനു വണ്ടിപ്പെരിയാറും സെക്രട്ടറി കെ. ശോഭനയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.