മറയൂര്‍: മൂന്നാര്‍-മറയൂര്‍ മേഖലകളില്‍ വ്യാജതേന്‍ വില്‍പന വീണ്ടും വ്യാപകമായി. നാടോടികളാണ് വ്യാജ തേന്‍ നിര്‍മിച്ച് ചിന്നാര്‍ വനത്തില്‍നിന്ന് ശേഖരിച്ചതെന്ന വ്യാജേന വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കുന്നത്. അലുമിനിയം ചെരുവത്തില്‍ പഴയ തേന്‍ റാട്ടുകള്‍ അടുക്കി അതിന് മുകളില്‍ കൃത്രിമ തേന്‍ ഒഴിച്ചാണ് വില്‍പനക്കായി എത്തിക്കുന്നത്. പഞ്ചസാര ലായനി വറ്റിച്ച് തേന്‍ പരുവമാക്കി നിറത്തിനായി പഞ്ചസാര കരിച്ചു ചേര്‍ക്കുകയും മണത്തിനായി കൃത്രിമ എസന്‍സുകള്‍ കലര്‍ത്തുകയും ചെയ്യുന്നു. മൂന്നാര്‍-മറയൂര്‍ റോഡരികുകളില്‍ ഇരുചക്ര വാഹനങ്ങളില്‍ തേന്‍ റാട്ടുകള്‍ നിറച്ച പാത്രവുമായി നിരവധി നാടോടികള്‍ സഞ്ചാരികളെ കാത്ത് തമ്പടിച്ചിട്ടുണ്ട്. മായം ചേര്‍ത്ത ആഹാരവസ്തുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ അധികൃതരും ഇത് കണ്ടില്ളെന്ന് നടിക്കുന്നു. വ്യാജതേന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.