അടിമാലി: വാളറ വനമേഖലയില്‍ അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമെന്നാണ് ഭീഷണി. വന്യജീവികള്‍ക്ക് ഭീഷണിയാകുംവിധം വ്യാപാര കേന്ദ്രങ്ങളില്‍നിന്ന് മാലിന്യം വനത്തിലത്തെുന്നതും വനസമ്പത്ത് നശിക്കുന്നതുമാണ് അനധികൃത വ്യാപരം തടയാന്‍ കാരണം. എന്നാല്‍, ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടി തന്നെ ഇതിനെതിരെ തിരിഞ്ഞു. ദേശീയപാത അധികൃതരുടെ മൗനാനുവാദത്തോടെയാണ് വനമേഖലയില്‍ അനധികൃത വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാളറ വനമേഖലയിലെ 300ടണ്‍ മാലിന്യം നീക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ വനംവകുപ്പിനോട് നിര്‍ദേശിച്ചിരുന്നു. നടപടിയുമായി മുന്നോട്ടുപോകാനാണ് വനംവകുപ്പ് തീരുമാനം. 2013ല്‍ ചീയപ്പാറ മലയിടിച്ചില്‍ ദുരന്തത്തിന് ശേഷം കലക്ടര്‍ ഇവിടെ വ്യാപാരം നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.