തൊടുപുഴ: മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ മങ്ങാട്ടുകവല മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെി നഗരത്തിലൂടെ കോതായിക്കുന്ന് സ്റ്റാന്‍ഡിലത്തെണമെന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന്‍െറ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍െറയും തൊഴിലാളി സംഘടനകളുടെയും സംയുക്ത യോഗം അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം അശാസ്ത്രീയമാണെന്നും ഇതുമൂലം ബസ് സര്‍വിസ് മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നും സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തീരുമാനം നടപ്പാക്കിയ ആദ്യദിനം തന്നെ ഇരുപതോളം സര്‍വിസ് മുടങ്ങിയതായി ഇവര്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍നിന്ന് നാലുവരിപ്പാതയിലൂടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലും തുടര്‍ന്ന് മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട്ടില്‍ ജങ്ഷനില്‍ എത്തി സിവില്‍ സ്റ്റേഷന്‍െറ മുന്‍വശത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരമറ്റം ബൈപാസിലൂടെ മൂപ്പില്‍ക്കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിലും എത്തണമെന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിന്‍െറ തീരുമാനം. ഇതിനെതിരെ ബസുടമകള്‍ രംഗത്തത്തെിയെങ്കിലും ജനങ്ങള്‍ക്ക് അസൗകര്യമാകുന്ന തരത്തില്‍ പരിഷ്കാരം നടപ്പാക്കില്ളെന്നാണ് പി.ജെ. ജോസഫ് എം.എല്‍.എ ഉള്‍പ്പെടെ യോഗത്തില്‍ വ്യക്തമാക്കിയത്. ബസുകള്‍ നഗരത്തില്‍ അധികമായി കറങ്ങുന്നത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണെന്ന് ബസുടമകള്‍ പറയുന്നു. നഗരത്തിലെ ഗതാഗത ക്കുരുക്കിന് പ്രധാന കാരണം റോഡിനിരുവശത്തെയും പാര്‍ക്കിങ്ങും കൈയേറ്റവുമാണ്. ഇത് നിരോധിക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരിഷ്കാരം മൂലം എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ തൊടുപുഴ നഗരത്തില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഷാപ്പുംപടി കവലയില്‍ ഇറങ്ങേണ്ട സ്ഥിതിയാണ്. മങ്ങാട്ടുകവല സറ്റാന്‍ഡ് വഴി ബസ് പോകുന്നതിന് എതിരല്ളെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. വിമലാലയം സ്കൂള്‍ ബൈപാസ്, മൂപ്പില്‍കടവ് പാലം, കോതായിക്കുന്ന് ബൈപാസ് വഴി സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് സര്‍വിസ് നടത്താന്‍ തയാറാണെന്നും അവര്‍ അറിയിച്ചു. നഗരത്തിലത്തെുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം സിറ്റി സര്‍വിസുകള്‍ ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട തീരുമാനം നടപ്പാക്കണമെന്ന് യൂനിയനുകള്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് റോഡ്, അമ്പലം ബൈപാസ് തുടങ്ങിയ ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിവേണം. റവന്യൂ ടവറിനായി കണ്ടുവെച്ച ഗാന്ധി സ്ക്വയറിന് സമീപത്തെ സ്ഥലം പാര്‍ക്കിങ് ഗ്രൗണ്ടാക്കണമെന്ന കഴിഞ്ഞവര്‍ഷത്തെ ഗതാഗത ഉപദേശക സമിതി തീരുമാനം അട്ടിമറിച്ചതായും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. തങ്ങളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്ന് ഒരു മുന്‍കരുതലുമില്ലാതെ പരിഷ്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതുമൂലം സമയക്രമം പാലിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. അമിതവേഗത്തില്‍ സര്‍വിസ് നടത്തുന്നത് തൊഴിലാളികളുടെ ജോലിഭാരം കൂട്ടുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും തൊഴിലാളികള്‍ പറയുന്നു. തീരുമാനം അടിയന്തരമായി പുന$പരിശോധിച്ചില്ളെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.എം. ബാബു, എ.പി. സഞ്ചു, കെ.ആര്‍. വിജയന്‍, സിജോ ആഗസ്തി, റോയ് സെബാസ്റ്റ്യന്‍, എ.എസ്. ജയന്‍, കെ.കെ തോമസ്, ജോബി മാത്യു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.