കട്ടപ്പന: ഗുണ്ടാ സംഘം വീടു കയറി നടത്തിയ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയടക്കം നാലുപേര്‍ക്ക് പരിക്ക്. വാഴവര ഞാക്കുന്നേല്‍ ജോമോന്‍, മകള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി അലീന, അമ്മ മേരി, കാന്‍സര്‍ രോഗി കൂടിയായ സഹോദരന്‍ ജോമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിനെ മര്‍ദിച്ചതടക്കം 15ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒമ്പതംഗ ഗുണ്ടാ സംഘമാണ് ഇവരെ വീടുകയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് ഊരി തലക്കടിച്ച് പരിക്കേല്‍പിച്ചതുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിനെതിരെ പൊലീസില്‍ സാക്ഷിമൊഴി നല്‍കിയതാണ് സ്കൂള്‍ വിദ്യാര്‍ഥിനിക്കും കുടുംബത്തിനുമെതിരെ ആക്രമണത്തിന് കാരണം. ആക്രമണം നടക്കുന്നതറിഞ്ഞ് വീട്ടിലേക്ക് ഓടിയത്തെിയ അയല്‍വാസികളായ റിനീഷ്, ആന്‍േറാ എന്നിവര്‍ക്കും ഗുണ്ടാസംഘത്തിന്‍െറ മര്‍ദനമേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ സ്കൂള്‍ വിദ്യാര്‍ഥിനിയെയും കുടുംബത്തെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും ഗുണ്ടാസംഘം അനുവദിച്ചില്ല. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് കട്ടപ്പനയില്‍നിന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. ഗുണ്ടാസംഘത്തിന്‍െറ ആക്രമണവുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ മാത്രം 15ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാസംഘത്തിന്‍െറ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് 2015 ജൂലൈയില്‍ 40ഓളം സ്ത്രീകള്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, മനുഷ്യാവകാശ കമീഷന്‍, ആഭ്യന്തര മന്ത്രി, ഡി.ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ജനജീവിതത്തിന് ഭീഷണിയായ ഈ സംഘത്തെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസില്‍ പരാതി നല്‍കാനത്തെിയ നാട്ടുകാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് സംഘത്തിന്‍െറ ഭീഷണി വെളിപ്പെടുത്തി. നാട്ടുകാരായ ജിജോ സെബാസ്റ്റ്യന്‍, ജോസി ജോര്‍ജ്, ലിജോ ജോസ്, ജിനേഷ് സെബാസ്റ്റ്യന്‍, റെനീഷ് ആന്‍റണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.