നഴ്സുമാരില്ല: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ പ്രതിസന്ധിയില്‍

ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാത്തതുമൂലം ശസ്ത്രക്രിയ പ്രതിസന്ധിയില്‍. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെ നഴ്സുമാരുടെ തസ്തികകളാണ് ഇപ്പോഴും. ഇപ്പോള്‍ 160 കിടക്കകളുണ്ട്. നാല് രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. ആകെയുള്ളത് 46 നഴ്സുമാര്‍ മാത്രമാണ്. ഇവര്‍ ഇപ്പോള്‍ എട്ട് മണിക്കൂറിന് പകരം 24 മണിക്കൂറും രാപ്പകല്‍ ഒരേസമയം ജോലിചെയ്യണം. ഒരു നഴ്സസ് സൂപ്രണ്ട് ഉണ്ടെങ്കിലും 14 ഹെഡ് നഴ്സുമാരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 10 നഴ്സുമാരുടെ തസ്തികകളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഗ്രേഡ് ഒന്ന് തസ്തികയില്‍ 23 നഴ്സുമാര്‍ വേണം. ഉള്ളത് 15 പേര്‍ മാത്രം. ഗ്രേഡ് രണ്ടില്‍ ആകെ വേണ്ട 23ലും ഒമ്പതുപേരുടെ കുറവുണ്ട്. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വാര്‍ഡ്, ഐ.സി.യു വാര്‍ഡ്, ഐ.സി.യു പനി വാര്‍ഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡ്, ചെറുതും വലുതുമായ വേറെ ആറ് വാര്‍ഡ് എന്നിവിടങ്ങളില്‍ മാറിമാറി ജോലി നോക്കാന്‍ അഞ്ചുപേര്‍ മാത്രമാണുള്ളത്. പുറമേ ഇവിടെയുള്ളവരില്‍നിന്ന് അഞ്ചുപേരെ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും മാറ്റി നിയമിച്ചു. നഴ്സുമാരില്ലാത്തതുമൂലം ഓപറേഷന്‍ തിയറ്റര്‍ പ്രതിസന്ധിയിലായി. ഓപറേഷന്‍ ആവശ്യമായ രോഗികളെ ഇവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ പറഞ്ഞയക്കുകയാണ് ഇപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.