തൊടുപുഴ: തൊടുപുഴയാറില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചെന്ന് മനുഷ്യാവകാശ കമീഷന് ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ട്. ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തൊടുപുഴ നഗരസഭാ സെക്രട്ടറിയോട് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തൊടുപുഴയാറില്‍ വന്‍ തോതില്‍ മാലിന്യം കലരുന്നതായി ഡി.എം.ഒ തിങ്കളാഴ്ച കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമീഷന്‍ അംഗം പി. മോഹന്‍ ദാസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങ്ങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തൊടുപുഴയാറിലെ മലിനീകരണത്തെക്കുറിച്ച് ‘മാധ്യമം’ നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടിയത്. നഗരസഭാ അതിര്‍ത്തിയിലെ അഞ്ചു പ്രധാന ഓടകളില്‍നിന്നും വിവിധ ഹോട്ടലുകള്‍, വീടുകള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും മലിനജലം പുഴയിലേക്ക് ഒഴുകി എത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ മത്സ്യ, മാംസാവശിഷ്ടങ്ങളും പുഴയില്‍ തള്ളുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നഗരത്തിലെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി പലയിടത്തും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിന്‍െറ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന തൊടുപുഴയാര്‍ ജലസമൃദ്ധമാണ്. സമീപകാലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും കോളിഫോം ബാക്ടീരീയകളുടെ വര്‍ധിച്ച സാന്നിധ്യം കണ്ടത്തെി. നഗരസഭയാണ് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. 100 മില്ലി വെള്ളത്തില്‍ ഒരുകോളിഫോം ബാക്ടീരിയയുടെ സാന്നിധ്യംപോലും മലിനീകരണമാണെന്നിരിക്കെ തൊടുപുഴയാറ്റിലെ ചില പ്രദേശങ്ങളില്‍ ഏഴു ബാക്ടീരിയകളാണ് രേഖപ്പെടുത്തിയത്. പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ കാമറകളടക്കം സ്ഥാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ശക്തമായ നടപടിയുമായി നഗരസഭ ആദ്യമൊക്കെ രംഗത്തിറങ്ങിയെങ്കിലും ഇപ്പോള്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് ആക്ഷേപമുണ്ട്. ടൗണിലെ മത്സ-പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യവും തൊടുപുഴയാറ്റിലേക്കാണ് ഒഴുകുന്നത്. അറവുശാലകളില്‍നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. മലിനജലം മൂലം നദിയിലെ ജൈവ വൈവിധ്യവും ഭീഷണിയിലാണ്. അതിലുപരി നഗരത്തിന്‍െറയും സമീപ പഞ്ചായത്തുകളുടെയും ഏക കുടിവെള്ള സ്രോതസ്സുകൂടിയാണ് ഈ പുഴ. വിവിധ കുടിവെള്ള പദ്ധതികളില്‍ ഉപയോഗിക്കുന്ന ജലത്തിലേക്ക് മാലിന്യം തള്ളുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.