മൂന്നാര്‍: ദേവികുളം ഹെല്‍ത്ത് സെന്‍ററിന്‍െറ അധീനതയിലുള്ള സ്ഥലങ്ങള്‍ വീണ്ടും കൈയേറ്റഭീഷണിയില്‍. ദേവികുളം ആരോഗ്യകേന്ദ്രത്തിനു കീഴിലെ സ്ഥലങ്ങളില്‍ കാടുതെളിച്ച് മണ്ണിട്ട് നികത്തിയാണ് സ്ഥലം കൈയേറാന്‍ ശ്രമിക്കുന്നത്. ഇതിനായി ചാക്കുകളില്‍ മണ്ണുനിറച്ച് കൈയേറിയ സ്ഥലങ്ങളില്‍ വെച്ചിട്ടുണ്ട്. കമ്യൂണിറ്റി സെന്‍ററിനോടുചേര്‍ന്ന സ്ഥലത്തുള്ള മരങ്ങള്‍ വെട്ടാന്‍ കരാറുകാരില്‍നിന്ന് അപേക്ഷ സ്വീകരിക്കുകയും മരം മുറിക്കുകയും ചെയ്തിരുന്നു. കൈയേറ്റക്കാരുടെ സാന്നിധ്യം ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തുന്ന നിസ്സംഗത കൈയേറ്റക്കാര്‍ വിലസാന്‍ കാരണമാകുന്നു. ചുറ്റുമതില്‍ ഇല്ലാത്തതും വിനയാകുന്നു. നേരത്തേ പലതവണ ഇത്തരത്തില്‍ കൈയേറ്റക്കാര്‍ അതിക്രമിച്ചുകടന്നിട്ടും ബന്ധപ്പെട്ടവര്‍ ചുറ്റുമതിലോ സുരക്ഷാവേലിയോ സ്ഥാപിക്കാന്‍ തയാറായില്ല. ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് അതിര്‍ത്തി നിര്‍ണയിച്ച് ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വെള്ളമില്ലാതെ പ്രവര്‍ത്തനം തടസ്സപ്പെട്ടതും പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. വാട്ടര്‍ ടാങ്കിന് തൊട്ടടുത്ത് സമീപവാസികള്‍ കക്കൂസ് ടാങ്ക് നിര്‍മിച്ചതടക്കം പ്രശ്നങ്ങള്‍ ദേവികുളം കമ്യൂണിറ്റി സെന്‍ററിലെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.