ജീവനൊടുക്കിയ വീട്ടമ്മയുടെ കുടുംബത്തിന്‍െറ ബാക്കിയുള്ള 29 സെന്‍റ് പോക്കുവരവ് ചെയ്തു

നെടുങ്കണ്ടം: വസ്തു റീസര്‍വേ ചെയ്തുനല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത വീട്ടമ്മയുടെ കുടുംബത്തിന്‍െറ ബാക്കി 29 സെന്‍റ് സ്ഥലംകൂടി പോക്കുവരവ് ചെയ്തുനല്‍കി. കലക്ടര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയതിനത്തെുടര്‍ന്നാണിത്. 29 സെന്‍റ് സ്ഥലം നിലമായി പോക്കുവരവ് ചെയ്യുന്നതില്‍ തനിക്ക് വിരോധമില്ളെന്ന് വസ്തു ഉടമ മേലേചെമ്മണ്ണാര്‍ ചെട്ടിശേരില്‍ സജിയില്‍നിന്ന് എഴുതി വാങ്ങിയശേഷമാണ് നടപടി. സജിക്ക് 11 സെന്‍റ് സ്ഥലം നഷ്ടമായി. അല്‍പം അളവ് കുറഞ്ഞാലും വസ്തു പോക്കുവരവ് ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു സജി. ആകെ 120 സെന്‍റ് സ്ഥലത്തില്‍ 80 സെന്‍റ് കഴിഞ്ഞ 20ന് പോക്കുവരവ് ചെയ്ത് വില്ളേജ് ഓഫിസര്‍ വീട്ടിലത്തെിച്ചു. ബാക്കി 40 സെന്‍റ് 20ന് ബുധനാഴ്ച രണ്ട് സര്‍വേയര്‍മാര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ 29 സെന്‍റ് നിലം ഉള്ളതായി കണ്ടത്തെിയശേഷമായിരുന്നു പോക്കുവരവ് ചെയ്തത്. 1971ല്‍ ലഭിച്ച പട്ടയത്തില്‍ 40 സെന്‍റ് നിലം എന്ന് രേഖപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് റവന്യൂ അധികൃതര്‍ ഈ കുടുംബത്തെ ബുദ്ധിമുട്ടിപ്പിച്ചത്. 45 വര്‍ഷം മുമ്പ് പട്ടയം ലഭിച്ച വസ്തുവില്‍ നിലം ഇല്ലാത്തതിനാല്‍ പോക്കുവരവ് അനുവദിക്കാമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് തള്ളി നിലം-പുരയിടം എന്നത് ഒന്നുകൂടി വ്യക്തമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫിസിലെ ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ കഴിഞ്ഞമാസം രണ്ടിന് ഫയല്‍ മടക്കി അയച്ചതാണ് വീട്ടമ്മ ആത്മഹത്യ ചെയ്യാനിടയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.