തൊടുപുഴ: പാന്‍മസാല വില്‍ക്കുന്നെന്ന വ്യാജസന്ദേശത്തെ തുടര്‍ന്ന് പെട്ടിക്കടയില്‍ പരിശോധനക്കത്തെിയ ഷാഡോ പൊലീസ് കണ്ടത് വയോധികന്‍ അലക്ഷ്യമായി സൂക്ഷിച്ച 1.30 ലക്ഷം രൂപയുടെ സമ്പാദ്യം. ആശയക്കുഴപ്പങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പണം വയോധികന്‍െറ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ബന്ധുവിന് പൊലീസിന്‍െറ നിര്‍ദേശം. തൊടുപുഴ-മൂലമറ്റം റോഡിലെ പെട്ടിക്കടയില്‍ ശനിയാഴ്ച ഉച്ചക്ക് 1.30നാണ് പൊലീസ് പരിശോധനക്കത്തെിയത്. അന്തിനാട്ട് തമ്പിക്കണ്ണിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. പ്രായത്തിന്‍െറ അവശതകളും കേള്‍വിക്കുറവുമുള്ള തമ്പിക്കണ്ണ് ആദ്യം പൊലീസിനെ കണ്ട് അല്‍പം പരിഭ്രമിച്ചു കസേരയില്‍ ഇരുന്നു. ആദ്യഘട്ട പരിശോധനയില്‍ പാന്‍മസാല കണ്ടത്തൊനായില്ല. കടയിലുള്ളത് കുറേ മിഠായി ഭരണികള്‍ മാത്രമായിരുന്നു. പിന്നീട് കടയുടെ പിന്നില്‍ അലങ്കോലമായ മുറി പരിശോധിച്ചപ്പോള്‍ പഴയ പത്രങ്ങളും കടലാസുകെട്ടുകളും ഒഴിഞ്ഞ മരുന്ന്കുപ്പികളുമായിരുന്നു. കടലാസുകള്‍ മാറ്റിയപ്പോള്‍ 10 മുതല്‍ ആയിരത്തിന്‍െറവരെ നോട്ടുകള്‍. തുടര്‍ന്നുള്ള പരിശോധനയില്‍ പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് അലക്ഷ്യമായി ഇട്ട കൂടൂതല്‍ പണം കണ്ടത്തെി. ഒടുവില്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ആകെ 1,30,590 രൂപയാണുണ്ടായിരുന്നത്. ഇത്രയും പണവും പ്രായാധിക്യത്തിന്‍െറ അവശതയില്‍ വലഞ്ഞ വയോധികനെ ഉപേക്ഷിക്കാന്‍ പൊലീസിന് മനസ്സുവന്നില്ല. എസ്.ഐ ടി.ആര്‍. രാജന്‍ തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദുമായി ബന്ധപ്പെട്ടു. പണം തമ്പിക്കണ്ണിന്‍െറ ബന്ധുക്കളെ കണ്ടത്തെി കൈമാറാന്‍ ഡിവൈ.എസ്.പി നിര്‍ദേശിച്ചു. ജനമൈത്രി പൊലീസിലെ സാജനും ഷാഡോ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയോധികന്‍ വിവാഹിതനല്ളെന്ന് കണ്ടത്തെി. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് തൊടുപുഴയിലെ സ്വന്തം പെട്ടിക്കടയില്‍ കഴിയുകയായിരുന്നു. പിന്നീട് തമ്പിക്കണ്ണിന്‍െറ സഹോദരന്‍ അന്തീനാട്ട് വീട്ടില്‍ അബ്ദുല്‍കരീമിനെ സ്റ്റേഷനില്‍ വരുത്തി പണം കൈമാറി. തിങ്കളാഴ്ച തമ്പിക്കണ്ണിന്‍െറ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നശേഷം പാസ്ബുക് സ്റ്റേഷനിലത്തെിക്കാനും പൊലീസ് നിര്‍ദേശിച്ചു. ഷാഡോ പൊലീസിലെ എ.എ.സ്.ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.