അടിമാലിയില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ഗതാഗത പരിഷ്കാരം

അടിമാലി: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഉള്‍പ്പെടെ നഗരത്തിലെ ഗതാഗതം പരിഷ്കാരം ആഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചു. പുതിയ പരിഷ്കാരം അനുസരിച്ച് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശൗചാലയത്തിന് മുന്‍വശത്തുകൂടി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തെക്കോട്ട് അഭിമുഖമായി തിരിച്ചിടണം. രണ്ട് നിരയായി ബസുകള്‍ പാര്‍ക്ക് ചെയ്യണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിലവിലെ ഭാഗത്ത് നാല് ട്രാക്കുകള്‍ അനുവദിച്ചിച്ചിട്ടുണ്ട്. ഒരേസമയം എട്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. കൂടുതല്‍ ബസുകളത്തെിയാല്‍ ആദ്യം സ്റ്റാന്‍ഡിലത്തെിയ വാഹനം പുറത്തുപോകണം. സ്റ്റാന്‍ഡില്‍ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളുടെ പാര്‍ക്കിങ് സമയം 15 മിനിറ്റ് മാത്രമായിരിക്കും. സമയം തെറ്റിയത്തെുന്ന ബസുകള്‍ പാര്‍ക്കുചെയ്യാന്‍ അനുവദിക്കില്ല. ഇരുമ്പുപാലം, മാങ്കടവ് ഉള്‍പ്പെടെ മേഖലകളില്‍നിന്ന് അടിമാലിക്കുള്ള ഷട്ട്ല്‍ സര്‍വിസ് ബസുകള്‍ ടൗണ്‍ചുറ്റി പഞ്ചായത്ത് ഓഫിസ് കം ടൗണ്‍ഹാള്‍ മൈതാനിയിലത്തെി തിരികെ സ്റ്റാന്‍ഡിലത്തെണം. കല്ലാര്‍കുട്ടി റോഡില്‍നിന്ന് അടിമാലി സ്റ്റാന്‍ഡിലേക്കത്തെുന്ന ബസുകള്‍ക്ക് സെന്‍റ് ജോര്‍ജ് പള്ളിക്കെട്ടിടത്തിന് മുന്നിലും ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലും സ്റ്റോപ്പുകളുണ്ടാകും. മൂന്നാര്‍ റോഡില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ ഈസ്റ്റേണ്‍ ഏജന്‍സീസിന് മുന്‍വശത്ത് മാത്രമായിരിക്കും സ്റ്റോപ്. സ്റ്റാന്‍ഡില്‍നിന്ന് കല്ലാര്‍കുട്ടി ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ധന്യ ടൂറിസ്റ്റ് ഹോം, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പരിസരങ്ങളിലെ സ്റ്റോപ്പുകള്‍ നിലനിര്‍ത്തി. മൂന്നാര്‍ റോഡിലേക്കുള്ള ബസുകള്‍ക്ക് ഹോട്ടല്‍ പ്രകാശിന് സമീപം സ്റ്റോപ്പുണ്ട്. അടിമാലി-ഇരുമ്പുപാലം റൂട്ടില്‍ സമാന്തര സര്‍വിസ് കര്‍ശനമായി നിരോധിക്കും. രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകീട്ട് മൂന്നര മുതല്‍ അഞ്ചുവരെയും ടൗണില്‍ ഡ്രൈവിങ് പരിശീലനം അനുവദിക്കില്ല. രാത്രി ഏഴരക്കുശേഷം വാഹനങ്ങളില്‍ കൊണ്ടുനടന്നുള്ള മത്സ്യ വ്യാപാരവും വിലക്കി. എന്നാല്‍, പരിഷ്കാരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതയില്‍ ഹില്‍ഫോര്‍ട്ട് ജങ്ഷന്‍, മുസ്ലിം പള്ളിപ്പടി ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കാത്തതും സ്റ്റാന്‍ഡിലെ വണ്‍വേ പുന$ക്രമീകരിക്കാത്തതുമാണ് കാരണം. പരിഷ്കാരത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഒരുവിഭാഗം വ്യാപാരികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.