മൂന്നാറില്‍ 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരത്തും പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ഇവരില്‍നിന്ന് 1.835 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയില്‍ തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി സുബ്ബയ്യയെ (60) ഒന്നരക്കിലോ കഞ്ചാവുമായും ഡോഗ് സ്ക്വാഡിന്‍െറ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ണന്‍ ദേവന്‍ കമ്പനി പള്ളിവാസല്‍ എസ്റ്റേറ്റില്‍ പവര്‍ഹൗസ് ഡിവിഷനില്‍ താമസിക്കുന്ന രമേഷുമാണ് (35) പിടിയിലായത്. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ മാട്ടുപ്പെട്ടി ബസ് സ്റ്റോപ്പിന് സമീപമാണ് സുബ്ബയ്യ പിടിയിലായത്. സ്കൂള്‍ കുട്ടികള്‍ക്ക് തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ചുനല്‍കിയതിന് രണ്ടുമാസം മുമ്പ് എക്സൈസ് ഇയാളെ പിടികൂടിയിരുന്നു. അന്ന് 200 പൊതി കഞ്ചാവാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഒരുപൊതിക്ക് 500 രൂപ നിരക്കിലാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ജാമ്യത്തിലിറിങ്ങിയ ഇയാള്‍ വീണ്ടും വില്‍പന തുടരുകയായിരുന്നു. ടൗണിലെ ചില ചായക്കടയിലെ ജീവനക്കാര്‍ ഇടനിലക്കാരായി കഞ്ചാവ് വില്‍പന നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തത്തെുടര്‍ന്നാണ് രമേഷിനെ പിടികൂടിയത്. ഡോഗ് സ്ക്വാഡ് കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ മണിയെന്നയാള്‍ ഒരു പൊതി കഞ്ചാവുമായി പിടിയിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മൂന്നാര്‍ നല്ലതണ്ണി റോഡിലെ ചായക്കടയില്‍ പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് രമേഷിന്‍െറ പക്കല്‍ മുന്നുപൊതി കഞ്ചാവ് കണ്ടത്തെിയത്. ദേവികുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ബി. ബിനുവിന്‍െറ നേതൃത്വത്തില്‍ പ്രവന്‍റീവ് ഓഫിസര്‍ ബി. അനുബാവു, സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. മീരാന്‍, കെ.എം. സുരേഷ്, എസ്. അനീഷ്, പി. യുസഫ്, ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവരുടെ സംഘവും മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാറിന്‍െറ നേതൃത്വത്തില്‍ സിവില്‍ പൊലീസുകാരായ വേണുഗോപാല്‍, അനീഷ്, ജോബിന്‍, ഡ്രൈവര്‍ തോമസ്, സ്പെഷല്‍ ബ്രാഞ്ചിലെ ഓഫിസര്‍ സതീഷ്, ഡോഗ് സ്ക്വാഡിലെ പ്രജീഷ്, സോദി എന്നിവരുമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.