തൊടുപുഴ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനം നീളുന്നു

തൊടുപുഴ: തൊടുപുഴയിലെ താല്‍ക്കാലിക കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുമ്പോഴും കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പുതിയ ടെര്‍മിനലിന്‍െറ ഉദ്ഘാടനം അനിശ്ചിതത്വത്തില്‍. കരാറുകാര്‍ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കി ഈ മാസം 30ന് ഒഴിയും. എന്നാല്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി എങ്ങുമത്തൊത്തതാണ് ഉദ്ഘാടനം നീളാന്‍ കാരണം. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയും അധികൃതരുടെ അനാസ്ഥയുമാണ് കാരണം. അതേസമയം, അനുവദിച്ച ഫണ്ടിന്‍െറ പണി കാര്യക്ഷമമായി നടക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ മൂപ്പില്‍കടവ് പാലത്തിന് സമീപം ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ളക്സ്, ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് എന്നിവ ഉള്‍പ്പെടുന്ന ടെര്‍മിനലിന്‍െറ നിര്‍മാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സി കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയിലെ മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയര്‍ത്തി. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണകാലാവധി. എന്നാല്‍, പല കാരണങ്ങളാല്‍ ഇടക്ക് രണ്ടുതവണ നിര്‍മാണം മുടങ്ങി. ഇതുമൂലം സാമഗ്രികളുടെ വാടകയിനത്തിലും കരാറുകാരന് നല്‍കാനുള്ള കുടിശ്ശികയുടെ പലിശയിനത്തിലും പ്രതിമാസം ലക്ഷക്കണക്കിന് രൂപ കോര്‍പറേഷന് നഷ്ടമായി. തുടര്‍ന്ന് സ്ഥലം എം.എല്‍.എ പി.ജെ. ജോസഫിന്‍െറ ഇടപെടലിനത്തെുടര്‍ന്ന് കോര്‍പറേഷനില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക സംബന്ധിച്ച് ഏകദേശധാരണയായി നിര്‍മാണം പുനരാരംഭിച്ചു. കരാറുകാര്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തിയായി. 14 കോടിയോളം ഇതിനകം ചെലവഴിച്ചു. ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തടസ്സങ്ങള്‍ ഏറെയാണ്. വൈദ്യുതീകരണം നടന്നില്ല. അഗ്നിശമന വിഭാഗത്തിന്‍െറ സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ഗാരേജിനടിയില്‍ ഉള്‍പ്പെടെ റാമ്പുകളുടെ നിര്‍മാണം, ജനറേറ്റര്‍ സ്ഥാപിക്കല്‍, ഓഫിസുകളുടെ ഫര്‍ണിഷിങ് ജോലികള്‍, പാര്‍ക്കിങ് ഏരിയയില്‍ ടൈല്‍വിരിക്കല്‍, കുടിവെള്ളത്തിന് സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ സുപ്രധാന ജോലികളാണ് ശേഷിക്കുന്നത്. ടെര്‍മിനലിന് പ്രത്യേകമായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതടക്കം ജോലികള്‍ വൈദ്യുതീകരണത്തിന്‍െറ ഭാഗമായി പൂര്‍ത്തിയാക്കണം. കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടിന്‍െറ അഭാവമാണ് ജോലികള്‍ക്ക് തടസ്സമായി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നത്. തുടര്‍ന്ന് പി.ജെ. ജോസഫ് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി അനുവദിച്ചു. എന്നാല്‍, ഈ ഫണ്ട് ഉപയോഗിച്ചുള്ള ജോലികള്‍ ചെയ്തില്ല. ജോലികള്‍ വേഗം പൂര്‍ത്തിയാക്കി ടെര്‍മിനല്‍ തുറക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അറിയിച്ചു. ശേഷിക്കുന്ന പദ്ധതികളില്‍ ചിലതിന് മാത്രമാണ് അംഗീകാരം ലഭിച്ചതെന്നും വൈദ്യുതീകരണജോലികളടക്കം മറ്റുള്ളവക്ക് അംഗീകാരം നേടിയെടുക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ അറിയിച്ചു. ആറ് മാസത്തിനകം ടെര്‍മിനല്‍ തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ കാഞ്ഞിരമറ്റം ബൈപാസിനരികില്‍ നഗരസഭയുടെ ലോറി സ്റ്റാന്‍ഡിലാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്. അസൗകര്യം മൂലം രാത്രിയായാല്‍ ബസുകള്‍ കൂട്ടത്തോടെ കാഞ്ഞിരമറ്റം ബൈപാസിനരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ചളിക്കുളമായ സ്റ്റാന്‍ഡില്‍ കാലൊന്ന് തെറ്റിയാല്‍ വീഴും. കഴിഞ്ഞ തിങ്കളാഴ്ച ബസ് കുഴിയില്‍ വീണശേഷം മറ്റൊരു ബസിലേക്ക് ചരിഞ്ഞു. ഒന്നരമാസം മുമ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബസ് വെങ്ങല്ലൂര്‍ വരെ മോഷ്ടിച്ച് കൊണ്ടുപോയ സംഭവവും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.