തൊടുപുഴ: വിദ്യാര്‍ഥിക്ക് കാറിടിച്ചു ഗുരുതരപരിക്ക്. വെള്ളിയാഴ്ച നെടിയശാല ഇരുട്ടുതോട് കോളനി ജങ്ഷനിലുണ്ടായ അപകടത്തില്‍ ഇരുട്ടുതോട് അച്ചായിടില്‍ സജിയുടെ മകന്‍ അജയ്കുമാറിനാണ് (12) തലക്ക് സാരമായി പരിക്കേറ്റത്. അജയ്കുമാറിനെയുമായി അപകടം വരുത്തിയ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കോലാനി പഞ്ചവടിപാലത്തിനു സമീപം കാര്‍ എതിരെവന്ന മിനിലോറിയുമായ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ ഓടിച്ചിരുന്ന ഇടയാര്‍ ചേലക്കല്‍ ബിജി (39), ഇരുട്ടുതോട് പുത്തന്‍പുരക്കല്‍ സജീവന്‍ (42) എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കു സാരമായി പരിക്കേറ്റ അജയ് കുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിത്തല സെന്‍റ് സെബാസ്റ്റ്യന്‍സില്‍ പഠിക്കുന്ന അജയ്കുമാര്‍ സ്കൂള്‍വിട്ട് ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകുംവഴി കാറിടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, താന്‍ കാറില്‍ വരുമ്പോള്‍ വിദ്യാര്‍ഥി പരിക്കേറ്റ് വഴിയില്‍ കിടക്കുകയായിരുന്നെന്നും തുടര്‍ന്ന് കാര്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നെന്നും കാര്‍ ഓടിച്ച ബിജി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.