പീരുമേട്: ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. ജില്ലയിലെ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പീരുമേട് ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ വിനോദസഞ്ചാര സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തും. വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനത്തിന് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പുമായുള്ള വിഷയങ്ങളും ഭൂമിയുടെ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ ആവിഷ്കരിക്കും. പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാത്തവിധം പശ്ചിമഘട്ട മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. പദ്ധതികള്‍ തയാറാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ടൂറിസം പദ്ധതികളെ കൂട്ടിയിണക്കി സര്‍ക്യൂട്ട് ആവിഷ്കരിക്കണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ജോയ്സ് ജോര്‍ജ് എം.പി, ടൂറിസം സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, കെ.ടി.ഡി.സി എം.ഡി അലി അസ്ഗര്‍ പാഷ, ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നാറില്‍ 2018ല്‍ നീലക്കുറിഞ്ഞി പൂക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മൂന്നാര്‍, ദേവികുളം മേഖലയില്‍ ഫലപ്രദമായ മാലിന്യസംസ്കരണ പദ്ധതികള്‍ നടപ്പാക്കും. തേക്കടിയിലത്തെുന്ന സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിന് പുറമെ സമീപ പ്രദേശങ്ങളിലെ കാഴ്ചകള്‍ കാണാനും സൗകര്യം ഒരുക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സത്രം, പരുന്തുംപാറ മേഖലകളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. കമ്പംമെട്ടിലൂടെയുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കും വിശ്രമത്തിനും സൗകര്യം ഒരുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മലങ്കര ടൂറിസം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സമീപപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസ്റ്റ് കോറിഡോര്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.