തകര്‍ന്ന പാലം നീക്കിയില്ല; മലങ്കരയില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ കുറവ്

മുട്ടം: തകര്‍ന്നു കിടക്കുന്ന മലങ്കര പാലം പൊളിച്ചു നീക്കാത്തതു മൂലം വൈദ്യുതി ഉല്‍പാദനത്തില്‍ കുറവ് സംഭവിക്കുന്നു. വൈദ്യുതി ഉല്‍പാദിപ്പിച്ച് പുറന്തള്ളുന്ന ജലം അവിടെ തന്നെ ചുറ്റി കറങ്ങുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം ഏഴ് മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് 5.2 മെഗാവാട്ട് മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂയെന്ന് അസി. എക്സി. എന്‍ജിനീയര്‍ പ്രഭ പറഞ്ഞു. ഇക്കാര്യങ്ങള്‍ എം.വി.ഐ.പി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നിലവിലെ തടസ്സം നീങ്ങിയാല്‍ വൈദ്യുതി ഉല്‍പാദനത്തിന്‍െറ തോത് വര്‍ധിക്കും. ജലത്തിന്‍െറ സാധാരണ രീതിയിലുള്ള ഒഴുക്കു നടക്കുന്നില്ല. ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന ജലം പാലത്തില്‍ തട്ടിയ ശേഷം തിരിച്ചത്തെുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഡാം തുറന്നുവിട്ട അവരസത്തില്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനായില്ല. 3.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററാണ് മലങ്കര മിനി ജലവൈദ്യുതി നിലയത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ കൂടാതെ ഒരെണ്ണം സ്റ്റാന്‍ഡ് ബൈ ആയിട്ടും ഉണ്ട്. ഏഴ് മെഗാവാട്ടാണ് മലങ്കര മിനിജലവൈദ്യുതി നിലയത്തിലെ പരമാവധി ഉല്‍പാദനം. വര്‍ഷങ്ങള്‍ പഴക്കമുള്ള മലങ്കര ഡാമിന് കുറുകെ നിര്‍മിച്ച പാലമാണ് ഇടിഞ്ഞത്. പഴയപാലം ഇനിയും പൊളിച്ചു നീക്കിയിട്ടില്ല. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത് വന്‍ അപകടത്തിന് കാരണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.