പീരുമേട്: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയശേഷം തീവെച്ചു നശിപ്പിച്ചതായി പരാതി. കെ.എസ്.ഇ.ബി ജീവനക്കാരന്‍ പള്ളിക്കുന്ന് പോത്തുപാറ കൊച്ചുപറമ്പില്‍ രഞ്ജിത്ത് ലാലിന്‍െറ വീടാണ് കത്തിച്ചത്. പകല്‍ ആളില്ലാത്ത സമയത്ത് അടുക്കളവാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 11,000 രൂപ മോഷ്ടിച്ചതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പട്ടയം, റേഷന്‍കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍, ആര്‍.സി ബുക് തുടങ്ങിയ രേഖകളും കട്ടില്‍, മേശ തുടങ്ങിയവയും കത്തിനശിച്ചു. പീരുമേട്ടില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫോറന്‍സിക് വിദഗ്ധരത്തെി പരിശോധിച്ചു. ഷോട്ട് സര്‍ക്യൂട്ട് ആണോ തീപിടിത്തത്തിന് കാരണമെന്നറിയാന്‍ അടുത്ത ദിവസം പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.