ജോബി ജോണി കുടുംബസഹായ ഫണ്ട് മന്ത്രി മൊയ്തീന്‍ ഇന്ന് കൈമാറും

കട്ടപ്പന: കഴിഞ്ഞ ജൂണ്‍ എട്ടിന് വാഴവരയില്‍ മണ്ണിടിച്ചിലില്‍ മരിച്ച സി.പി.എം കട്ടപ്പന നോര്‍ത് ലോക്കല്‍ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ജോബി ജോണിയുടെ കുടുംബസഹായ ഫണ്ട് വെള്ളിയാഴ്ച മന്ത്രി എ.സി. മൊയ്തീന്‍ കൈമാറുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ 17 ലക്ഷം രൂപയാണ് സമാഹരിച്ചത്. ജോബിയുടെ അമ്മ ചിന്നമ്മക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ചിന്നമ്മ ആശുപത്രിവിടും മുമ്പ് മൂന്നുലക്ഷം രൂപ ജോബിയുടെ കുടുംബത്തിന് അനുവദിച്ചു. ഏരിയ കമ്മിറ്റി സമാഹരിച്ച 17 ലക്ഷത്തില്‍ അഞ്ചുലക്ഷം വീതം ജോബിയുടെ മാതാപിതാക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ബാക്കി ഏഴുലക്ഷത്തിന് വീട് വാങ്ങി നല്‍കും. കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.എം. മണി എം.എല്‍.എ, കെ.കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി വി.ആര്‍. സജി, ജില്ലാ കമ്മിറ്റി അംഗം എന്‍. ശിവരാജന്‍, എം.സി. ബിജു, ടോമി ജോര്‍ജ്, കെ.പി. സുമോദ്, വി.കെ. സോമന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.