ലഹരിക്കെതിരായ പോരാട്ടം: പുതുതലമുറയെ ഒപ്പംചേര്‍ത്ത് ഋഷിരാജ്സിങ്

തൊടുപുഴ: ഋഷിയെപ്പോലെ ഉപദേശം, രാജാവിനെപ്പോലെ ചില കല്‍പനകള്‍...ലഹരിമാഫിയയുടെ പേടിസ്വപ്നമായി മാറിയ ‘സിങ്ക’ത്തെ ശ്രവിക്കാന്‍ ഓരോ സ്ഥലത്തും ആളുകള്‍ തിക്കിത്തിരക്കി. കുട്ടികള്‍, കൗമാരപ്രായക്കാര്‍, യുവാക്കള്‍, വൃദ്ധര്‍ എല്ലാവരും അവരിലുണ്ടായിരുന്നു. എല്ലാവരോടും എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് വാതോരാതെ സംസാരിച്ചത് ലഹരിയുടെ ഭവിഷ്യത്തുക്കളെക്കറിച്ചും ലഹരി എത്തുന്ന വഴികളെക്കുറിച്ചും. വ്യാഴാഴ്ച തൊടുപുഴയിലത്തെിയ കമീഷണര്‍ പങ്കെടുത്ത പരിപാടികളെല്ലാം ഉയര്‍ന്നത് ലഹരിക്കെതിരെ പുതുതലമുറ പോരാടണമെന്ന സന്ദേശം. അദ്ദേഹത്തിന്‍െറ ഓരോ വാക്കിനും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എന്തിന് ലഹരിക്കടിമപ്പെട്ടവര്‍ വരെ കാതോര്‍ത്തു. ഇന്നലെ പകല്‍ മുഴുവന്‍ അദ്ദേഹം ചെലവഴിച്ചത് അവരോടൊപ്പമായിരുന്നു. നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നത്തെിയ വിദ്യാര്‍ഥികളുമായി കലൂരിലെ ശ്രീകല തീര്‍ഥ പാദാശ്രമത്തില്‍ കമീഷണര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കരുതലുള്ള ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. ലഹരിയുടെ വഴിയിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സുഹൃത്തുകള്‍ വഴിയാണ് ലഹരി കുട്ടികളിലേക്കത്തെുന്നത്. ഒരു ത്രില്ലാണെന്ന് പറഞ്ഞാകും അവര്‍ അടുത്തുകൂടുക. ഒരുതവണ തുടങ്ങിയാല്‍ ശീലമാകും. എല്ലാ പരീക്ഷകളിലും നിങ്ങള്‍ പിന്നിലാകും. ജീവിതംതന്നെ ഇല്ലാതാകും. പിന്നീട് രക്ഷിതാക്കളോടായി സംസാരം. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം. എന്‍െറ കുട്ടി അങ്ങനെ ചെയ്യില്ല. ഈ സ്കൂളില്‍ ആരും ലഹരി ഉപയോഗിക്കുന്നില്ല എന്നൊക്കെയാകും രക്ഷിതാക്കളും അധ്യാപകരും പറയുക. കുട്ടികളുമായി രക്ഷിതാക്കള്‍ ഇടപഴകണം. ഇല്ളെങ്കില്‍ അവര്‍ മറ്റ് വഴികള്‍ തേടും. കെ.ടി. ജലീല്‍ ഏത് വകുപ്പിന്‍െറ മന്ത്രിയാണെന്ന് അറിയാമോ എന്ന കുട്ടികളോട് ചോദിച്ചു. എല്ലാവരും മുഖത്തോടുമുഖം നോക്കി പിറുപിറുക്കാന്‍ തുടങ്ങി. അദ്ദേഹം തുടര്‍ന്നു: കുഴപ്പം നിങ്ങളുടേതല്ല, രക്ഷിതാക്കളുടേതാണ്. കുട്ടികളില്‍ വായനാശീലം കുറയുന്നു. പുസ്തകങ്ങളല്ലാതെ ഒന്നും വായിക്കുന്നില്ല. സദാസമയവും മൊബൈല്‍ ഫോണിലാണ്. ഇതിന് കര്‍ശന നിയന്ത്രണം വേണം. അരമണിക്കൂറില്‍ കൂടുതല്‍ അനുവദിക്കരുത്. മദ്യപിച്ച് വീട്ടിലത്തെുന്ന പിതാവ് പാഠപുസ്തകങ്ങള്‍ വലിച്ചെറിയുകയും ഉപദ്രവിക്കുകയും ചെയ്താല്‍ എന്തുചെയ്യണമെന്നായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം. ഉടന്‍ വന്നു മറുപടി, പൊലീസില്‍ ഏല്‍പിക്കണം. സ്കൂളിന് മുന്നില്‍ ലഹരി ഉപയോഗം കണ്ടാല്‍ ആരെയാണ് അറിയിക്കേണ്ടതെന്ന് ചോദിച്ചവര്‍ക്ക് തന്‍െറ മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം ധൈര്യമായി വിളിച്ചോളാന്‍ പറഞ്ഞു. അപ്പോള്‍ സദസ്സിലുയര്‍ന്ന കൈയ്യടി ചെറുതായിരുന്നില്ല. തുടര്‍ന്ന്, പരാതികള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പരാതിപ്പെട്ടി ഉടന്‍ കുമാരമംഗലം സ്കൂളിലെ അധ്യാപകന് കൈമാറുകയും ചെയ്തു. കുട്ടികളോടെപ്പം സെല്‍ഫിയെടുത്തും കൈകൊടുത്തുമാണ് പിരിഞ്ഞത്. തുടര്‍ന്ന് മൈലക്കൊമ്പിലെ ലഹരി വിമോചന കേന്ദ്രമായ പ്രത്യാശ ഭവനിലത്തെി. ലഹരി ഉപയോഗം എങ്ങനെ തടയാം എന്നായിരുന്നു അവിടെയും സംസാരം. ലഹരിയെന്നാല്‍ കഞ്ചാവൊ ഹാഷിഷൊ മാത്രം അല്ല. മിഠായിയുടെയും ഗുളികകളുടെയും വരെ രൂപത്തിലത്തെും. അവയൊക്കെ തടയാന്‍ എക്സൈസ് വകുപ്പ് പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. മുട്ടം എം.ജി യൂനിവേഴ്സിറ്റി കോളജിലും റെസിഡന്‍റ് അസോ. തൊടുപുഴയില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസിലും അദ്ദേഹം പങ്കെടുത്തു. ലഹരി ബോധവത്കരണത്തിന് പുറമെ വായനാശീലം വര്‍ധിപ്പിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. വിദ്യര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് അവസരം നല്‍കി. മുട്ടം ഐ.എച്ച്.ആര്‍.ഡി സ്കൂളിലെയും പോളിടെക്നിക് കോളജിലേയും എന്‍ജിനീയറിങ് കോളജിലെയും ആയിരത്തോളം വിദ്യാര്‍ഥികള്‍ ശ്രോതാക്കളായി എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.