നെല്‍കൃഷിയുടെ പാരമ്പര്യം വിടാതെ തമ്പി ആര്യ

മാങ്കുളം: നെല്‍കൃഷി അന്യമാകുന്ന നാട്ടില്‍ പരമ്പരാഗത നെല്‍കൃഷിയുമായി കുറത്തിക്കുടിയിലെ തമ്പി ആര്യ കുടിയുടെ പാരമ്പര്യം കാക്കുന്നു. മന്നാങ്കണ്ടം പഞ്ചായത്തില്‍പെട്ട കുറത്തിക്കുടി വനമധ്യത്തിലെ പഴയ ആലുവ-മൂന്നാര്‍ റോഡിനോട് ചേര്‍ന്ന ആദിവാസി കോളനിയിലും ഒട്ടേറെ പരിഷ്കാരങ്ങള്‍ വന്നു. വസ്ത്രധാരണവും ഭക്ഷണരീതിയിലുമെല്ലാം പുറംലോകത്തിന്‍േറതായി. എന്നിട്ടും നാലു പതിറ്റാണ്ട് മുമ്പ് നഷ്ടമായ പ്രകൃതിയുടെ നേര്‍ക്കാഴ്ച ഒരുക്കിയാണ് തമ്പി ആര്യയുടെ ജീവിതം. പണ്ട് പോഷകസമൃദ്ധമായ ഭക്ഷണം നിവാസികള്‍ ഉല്‍പാദിപ്പിച്ചിരുന്നത് വിരിപ്പുകൃഷിയിലൂടെയാണ്. നെല്ലിനൊപ്പം കുറുമ്പുല്ല്, വരക്, തിന ചോളം, മത്ത, ചീര തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. പുഴയിലെ ഞണ്ടിനെ പിടിച്ച് സാമ്പാര്‍ കൂടി വെക്കുന്നതോടെ ഭക്ഷണം വിഭവസമൃദ്ധം. എന്നാല്‍, സൗജന്യറേഷനും വനംവകുപ്പിന്‍െറ നിയന്ത്രണവും വന്നതോടെ കൃഷി പാടേ ഉപേക്ഷിച്ചു. തൊഴിലുറപ്പ് കൂലി വൈകിയാലോ മഴ കനത്താലോ പട്ടിണി കിടക്കാനാണ് കുടിക്കാരുടെ വിധി. ആധുനിക സൗകര്യങ്ങളോടെ പണിത വീടുകളെല്ലാം ചോര്‍ന്നൊലിക്കുമ്പോള്‍ തമ്പിയും ഭാര്യയും ഈറ്റ മേഞ്ഞ കൂരയില്‍ തന്നെയാണ് വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.