അടിമാലി: മതിയായ രേഖകളോ നികുതിയോ നല്‍കാതെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടത്തെിയിട്ടും നടപടിയെടുക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത. ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍െറ അനുമതി വേണമെന്നാണ് ചട്ടം. എന്നാല്‍, അനുമതിയില്ലാതെയാണ് നേര്യമംഗലം, അടിമാലി, മൂന്നാര്‍, കുമളി റെയ്ഞ്ചുകളുടെ പരിധികളില്‍ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകനില്‍നിന്ന് 250 രൂപവരെ ഫീസും ഇടാക്കുന്നുണ്ട്. സര്‍ക്കാറിലേക്കുള്ള നികുതി ഇത്തരം സ്ഥാപനങ്ങള്‍ നല്‍കാറില്ളെന്നും പരാതിയുണ്ട്. 2014 ഡിസംബര്‍ ഒമ്പതിന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 2001ലെ അനിമല്‍ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു. കോടതിവിധി ലംഘിച്ചാണ് പ്രവര്‍ത്തനം. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2015 മേയ് 14ന് ഇറക്കിയ സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയായിരുന്നു. ആന പരിപാലന ചട്ടമനുസരിച്ച് പകല്‍ 11ന് മൂന്നിനും ഇടയില്‍ സവാരി നടത്താതെ ആനകള്‍ക്ക് വിശ്രമം അനുവദിക്കണം. എന്നാല്‍, ഇതും പാലിക്കപ്പെടുന്നില്ളെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. ആനപരിപാലന ചട്ടത്തില്‍ പറയുന്നതും ആനകള്‍ക്ക് വേണ്ടതുമായ വാക്സിനേഷന്‍ റെക്കോഡ്, സിഡിഷ് ആന്‍ഡ് ട്രീറ്റ്മെന്‍റ് റെക്കോഡ്, മൂവ്മെന്‍റ് രജിസ്റ്റര്‍, ഫീഡിങ് രജിസ്റ്റര്‍, വര്‍ക് രജിസ്റ്റര്‍ എന്നിവയില്‍ വ്യാപക ക്രമക്കേടുണ്ട്. അടുത്തിടെ ക്രമക്കേട് കണ്ടത്തെിയ ആനസവാരി കേന്ദ്രം അടപ്പിച്ചിരുന്നു. ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്‍െറ അനുമതി വേണമെന്നതും പാലിക്കപ്പെടുന്നില്ല. നികുതി, ഇന്‍ഷുറന്‍സ് വെട്ടിപ്പാണ് ഇതിന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.