ജില്ലയില്‍ എക്സൈസിന്‍െറ വ്യാപക പരിശോധന

തൊടുപുഴ: ജില്ലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി 15 സ്ക്വാഡുകളാണ് ജില്ലയില്‍ പരിശോധനക്കായി നിയോഗിച്ചതെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ അറിയിച്ചു. 2400 പാക്കറ്റ് പാന്‍മാസല, 6.500 കിലോ പുകയില ഉല്‍പന്നങ്ങള്‍, 600 പാക്കറ്റ് സിഗരറ്റ്, 265 പാക്കറ്റ് ബീഡി എന്നിവ പിടികൂടി. 83 കേസുകള്‍ കണ്ടെടുത്തു. വിദ്യാലയങ്ങളുടെ പരിസരത്ത് നടത്തിയ റെയ്ഡിലാണ് ബീഡി, സിഗരറ്റ് തുടങ്ങിയവ പിടികൂടിയത്. അസി. എക്സൈസ് കമീഷണര്‍ ബെന്നി ഫ്രാന്‍സിസ് പരിശോധനക്ക് നേതൃത്വം നല്‍കി. 150ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്ന് ചരക്കുകളുമായി വരുന്ന ഡ്രൈവര്‍മാര്‍ വില്‍പനക്കാര്‍ക്ക് പാന്‍മസാലകള്‍ എത്തിച്ചുകൊടുക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. തമിഴ്നാട്ടില്‍നിന്ന് അഞ്ചുരൂപക്ക് ലഭിക്കുന്ന ഒരു പാക്കറ്റ് പാന്‍മസാല 20 മുതല്‍ 50 രൂപ വരെയാണ് ഈടാക്കുന്നത്. തൊടുപുഴ എക്സൈസ് സര്‍ക്ക്ള്‍ ഓഫിസിന് കീഴില്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ ആലക്കോട്, അരിക്കുഴ എന്നിവിടങ്ങളില്‍നിന്ന് 95 പാക്കറ്റ് ഹാന്‍സ്, 35 പാക്കറ്റ് സിഗരറ്റ്, 105 പാക്കറ്റ് ബീഡി എന്നിവ പിടിച്ചെടുത്തു. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയ്ഞ്ച് ഓഫിസിന്‍െറ പരിധിയില്‍ 38 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ റെയ്ഡില്‍ 1900 പാക്കറ്റ് പാന്‍മസാല പിടികൂടി. 17 പേര്‍ക്കെതിരെ കോട്പാ നിയമപ്രകാരം വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ച് ഓഫിസില്‍ കേസെടുത്തു. ഹാന്‍സ്, ഗണേഷ്, കൂള്‍ ടിപ്പ്, ബല്‍വാന്‍, റാറുവാന്‍ തുടങ്ങിയ വിവിധ പേരുകളിലുള്ള പാന്‍മസാലയാണ് പിടികൂടിയത്. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരം തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പാന്‍മസാലക്കെതിരെ പരിശോധന നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ച് ഓഫിസ് പരിധിയില്‍ നടന്ന പരിശോധനയില്‍ 1900 പാക്കറ്റ് പാന്‍മസാലകള്‍ പിടികൂടിയത്. കുമളി, ഒന്നാം മൈല്‍, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ എന്നീ സ്ഥലങ്ങളിലും പരിശോധന നടത്തി. വണ്ടിപ്പെരിയാര്‍ പാലത്തിന് അടിയില്‍നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 600 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍രാജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ പി.ഡി. സേവ്യര്‍, ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബി. രാജ്കുമാര്‍, വി. രവി, ടി.എ. അനീഷ്, ജിജി കെ. ഗോപാല്‍, ജോബി തോമസ്, സ്റ്റെല്ലാ ഉമ്മന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.