ആധുനിക അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി

കട്ടപ്പന: മലിനജലവും രക്തവും നിറഞ്ഞൊഴുകിയതിനത്തെുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ ആധുനിക അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി. കട്ടപ്പന നഗരസഭയുടെ കീഴില്‍ പുളിയന്മലയിലാണ് അറവുശാല. ഏഴ് ടാങ്കുകളില്‍നിന്ന് മാലിന്യം ഹോസിട്ട് കുഴിയിലേക്ക് ഒഴുക്കുകയായിരുന്നു. എന്നാല്‍, ഇതും നിറഞ്ഞതോടെ സമീപത്തെ സ്ഥലത്തേക്ക് തുറന്ന് വിട്ടു. ഇതോടെ അറവുമാലിന്യം അടുത്തുള്ള കൃഷിയിടത്തിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയത്തെിയതായാണ് പരാതി. നഗരസഭ കൗണ്‍സിലര്‍മാരായ എം.സി. ബിജു, കെ.പി. സുമോദ്, ടിജി എം. രാജു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തത്തെി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിനാല്‍ ഉരുവിനെ കൊല്ലുന്നത് നിര്‍ത്തണമെന്നും അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്നും ആവശ്യപ്പെട്ടു. അറവുശാല ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സംസ്കരണ ടാങ്ക് പൊട്ടിയിരുന്നു. തുടര്‍ന്ന് മാലിന്യം പുറത്തേക്ക് ഒഴുകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി സത്യഗ്രഹ സമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.