അടൂര്‍മല ജങ്ഷനില്‍ കലുങ്കിന്‍െറ സംരക്ഷണഭിത്തി ഇടിഞ്ഞു

കുടയത്തൂര്‍: കലുങ്കിന്‍െറ സംരക്ഷണഭിത്തിയിടിഞ്ഞ് സംസ്ഥാനപാത അപകടാവസ്ഥയില്‍. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ കോളപ്ര അടൂര്‍മല ജങ്ഷനിലുള്ള കലുങ്കിന്‍െറ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുകിടക്കുന്നത്. സംസ്ഥാനപാത കടന്നുപോകുന്ന കലുങ്കായിട്ടും അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. നൂറുകണക്കിന് സര്‍വിസ് ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനേന ഇതുവഴി കടന്നുപോകുന്നത്. ചരക്ക് ലോറികള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് ഭീതിയോടെയാണ് സമീപത്തെ വ്യാപാരികള്‍ കാണുന്നത്. ചെറിയ ഇറക്കം കൂടിയായതിനാല്‍ വാഹനങള്‍ വരുന്നത് അമിത വേഗത്തിലുമാണ്. അടുര്‍മല ഭാഗത്തുനിന്നുള്ള തോടിന് കുറുകെയാണ് സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന കലുങ്ക്. ശക്തമായ മഴയത്ത് കുതിച്ചത്തെുന്ന മലവെള്ളം കലുങ്കിന്‍െറ സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് കാരണമാണ്. സംരക്ഷണഭിത്തി ബലപ്പെടുത്തി പുനര്‍നിര്‍മിച്ചില്ളെങ്കില്‍ സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ കലുങ്ക് തകരാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാനപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കുടയത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഈ കലുങ്കിന് സമീപത്തുകൂടിയാണ് സ്കൂളിലേക്ക് നടന്നത്തെുന്നത്. സ്കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ ദിനേന സഞ്ചരിക്കുന്ന റോഡിന്‍െറ അപകട സ്ഥിതി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ളെന്നും സമീപവാസികള്‍ ആരോപിച്ചു. പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങള്‍ കാട്ടുകല്ല് ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.