ചെറുതോണി: സ്ഥലത്തിന്‍െറ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ആധാരം നടത്താന്‍ കഴിയാതെ വയോധികന്‍ വര്‍ഷങ്ങളായി ഓഫിസുകള്‍ കയറിയിറങ്ങുന്നു. വാഴത്തോപ്പ് ആലാനിക്കല്‍ ദേവസ്യയാണ് സ്വന്തമായി വാങ്ങിയ സ്ഥലം ആധാരം നടത്താനാവാതെ ബുദ്ധിമുട്ടുന്നത്. 1972ല്‍ പട്ടയം ലഭിച്ച 1.41 ഏക്കറില്‍ 76 സെന്‍റ് എട്ടര വര്‍ഷം മുമ്പാണ് ദേവസ്യ വാങ്ങിയത്. ഈ വസ്തു ഇടുക്കി വില്ളേജില്‍ 2897ാം നമ്പര്‍ തണ്ടപ്പേരില്‍ കരം അടച്ചുവരുന്നതാണ്. എന്നാല്‍, ആധാരം നടത്താന്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ അന്നുമുതല്‍ വില്ളേജ്, താലൂക്ക്, കലക്ടറേറ്റ് ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. എം.എല്‍.എ, എം.പി, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി. ഇതിനിടെ, ഇടുക്കി വില്ളേജിലെ വ്യാജ പട്ടയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് കൊണ്ടുപോയിരുന്നു. ദേവസ്യയുടെ പട്ടയം വ്യാജമല്ളെന്നാണ് വിജിലന്‍സ് കണ്ടത്തെല്‍. വിജിലന്‍സ് ഡിവൈ.എസ്.പി നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ തടസ്സമില്ളെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും വില്ളേജ് ഓഫിസര്‍ അറിയിച്ചതാണ്. ഇതനുസരിച്ച് ദേവസ്യ വില്ളേജ് ഓഫിസിലത്തെിയെങ്കിലും ഓരോരോ കാരണം പറഞ്ഞ് വൈകിപ്പിക്കുകയാണ്. ബാങ്ക് ജീവനക്കാരായിരുന്ന ദേവസ്യ വിരമിച്ച ശേഷം കൃഷിപ്പണികള്‍ ചെയ്താണ് ജീവിക്കുന്നത്. ഇനിയും കാലതാമസമുണ്ടായാല്‍ ആത്മഹത്യ മാത്രമാണ് മാര്‍ഗമെന്നും ദേവസ്യ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.