തൊടുപുഴ: വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം. കാട്ടാനക്കൂട്ടത്തിന്‍െറ ആക്രമണത്തില്‍ കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ട ജനം ഭയചകിതരായി നെട്ടോട്ടമോടുകയാണ്. മറയൂര്‍, മൂന്നാര്‍, അടിമാലി പ്രദേശങ്ങളില്‍ ആനയും കാട്ടുപോത്തും വിഹരിക്കുകയാണ്. കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയതോടെ ആദിവാസികള്‍ ജീവന്‍ മുറുകെപ്പിടിച്ച് പലായനം ചെയ്യുകയാണ്. അടിമാലിയിലെ ആദിവാസി കോളനികളായ മച്ചിപ്ളാവുകുടി, തട്ടേക്കണ്ണന്‍, കൊരങ്ങാട്ടി മേഖലകളില്‍ ആനക്കൂട്ടം കഴിഞ്ഞ ദിവസം ഇറങ്ങി കൃഷിയും വീടുകളും വ്യാപകമായി തകര്‍ത്തു. ട്രൈബല്‍ ഹൈസ്കൂളും നൂറുകണക്കിന് കുടുംബങ്ങളും അധിവസിക്കുന്ന മേഖലയാണിത്. ആഴ്ചകളായി ജോലിക്ക് പോകാതെ ആനയെ തുരത്താന്‍ ആദിവാസികള്‍ പല ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ജനം കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊരങ്ങാട്ടി റോഡില്‍ ആനകളത്തെിയത് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തി. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. ഒന്നരവര്‍ഷം മുമ്പ് നെല്ലിപ്പാറ കുടിയിലിറങ്ങിയ കാട്ടാന പ്രദേശവാസിയെ കുത്തിക്കൊന്നിരുന്നു. കുട്ടികളെയും പ്രായമായവരെയും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. കാട്ടാനയുടെ അലര്‍ച്ച കേട്ട് പലരും ഓടി രക്ഷപ്പെടുകയാണ് പതിവ്. പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. മറയൂരിലെ വാസന്‍പാറ, കരിമുട്ടി, കാരയൂര്‍, പുതച്ചുവയല്‍ എന്നിവിടങ്ങളിലും കാട്ടാന വിഹരിക്കുന്നുണ്ട്. അടുത്തിടെ പുലിയുടെ സാന്നിധ്യവും ഉണ്ടായി. എം.പി, എം.എല്‍.എ അടക്കമുള്ളവര്‍ പ്രശ്നം രൂക്ഷമാകുമ്പോള്‍ സ്ഥലത്തത്തെി ചര്‍ച്ച നടത്തുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. കനത്ത മഴയില്‍ ഉപജീവന മാര്‍ഗംവരെ അടഞ്ഞ സാഹചര്യത്തില്‍ കാട്ടാനയുടെ ആക്രമണവും ഇവരെ ആശങ്കയിലാഴ്ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.