മകന് വൃക്ക നല്‍കാന്‍ പിതാവ്; ചികിത്സക്ക് പണമില്ല

മൂന്നാര്‍: ഇരുവൃക്കയും തകരാറിലായി ജീവിതം നിശ്ചലമായ അവസ്ഥയില്‍ നാളുകള്‍ തള്ളിനീക്കുന്ന യുവാവിന് പിതാവ് വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ചികിത്സക്കുള്ള പണമില്ലാത്തതിനാല്‍ കനിവുള്ളവരുടെ സഹായം തേടുന്നു. മൂന്നാര്‍ കെ.ഡി.എച്ച്.പി ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലെ റോബിന്‍ റോയിയാണ് (29) വൃക്ക മാറ്റിവെക്കാനുള്ള പണമില്ലാതെ ക്ളേശിക്കുന്നത്. ശ്വാസതടസ്സത്തിനുള്ള ചികിത്സ തേടുന്നതിനിടെ ഒരു മാസത്തിന് മുമ്പ് മാത്രമാണ് രോഗവിവരം അറിഞ്ഞത്. വിവരമറിഞ്ഞ തകര്‍ന്ന കുടുംബത്തിന് ആശ്വാസമായി പിതാവ് വൃക്ക നല്‍കാന്‍ സന്നദ്ധനായി. അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഓപറേഷന്‍ നടത്താവാത്ത നിലയില്‍ കുടുംബം ബുദ്ധിമുട്ടുകയാണ്. ഭാര്യ ജയന്തി, മൂന്നരയും ഒന്നരയും വയസ്സുള്ള കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് റോബിന്‍െറ കുടുംബം. ഓപറേഷനും തുടര്‍ചികിത്സക്കുമായി നാലു ലക്ഷത്തോളം രൂപയാണ് ആവശ്യമുള്ളത്. ഇതുവരെ ആറു തവണ ഡയാലിസിസ് വിധേയനായപ്പോള്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഹോട്ടല്‍ ജീവനക്കാരനായ റോബിന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായതോടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇതിനുള്ള പണം കണ്ടത്തെിയത്. ഓപറേഷന്‍ നടത്താനുള്ള പണം കണ്ടത്തെുന്നതിന് സുമനസ്സുകളുടെ കനിവ് തേടുകയും ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗോവിന്ദസാമിയുടെ പേരിലും ഭാര്യ ജയന്തിയുടെ പേരിലും മൂന്നാര്‍ എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് ഇതിനായി തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 35406344806. IFSC CODE: IBIN0008650.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.