പട്ടികവര്‍ഗ വകുപ്പിന് നല്‍കിയ അപേക്ഷകള്‍ കാണാനില്ല

ചെറുതോണി: സഹകരണ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിന് ആദിവാസികള്‍ നല്‍കിയ അപേക്ഷകള്‍ പട്ടികവര്‍ഗ വകുപ്പിന്‍െറ ഓഫിസുകളില്‍ കാണാനില്ല. ഇതത്തേുടര്‍ന്ന് പുതിയ അപേക്ഷകള്‍ വീണ്ടും വാങ്ങുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആദിവാസി മേഖലകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍നിന്ന് വായ്പയെടുത്തശേഷം തിരിച്ചടക്കാന്‍ സാധിക്കാതെ പട്ടിണിയും ബുദ്ധിമുട്ടുമായി കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതത്തേുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ 2006 ഏപ്രില്‍ ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് മുതല്‍ ബാങ്കില്‍നിന്നുള്ള കണക്കുകള്‍ വരെയെടുത്ത് നൂറുകണക്കിന് ആദിവാസികള്‍ പട്ടികവര്‍ഗ വകുപ്പിന്‍െറ ഓഫിസില്‍ നേരിട്ടും തപാല്‍ വഴിയും നല്‍കി ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊാടുവില്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി. ഇതത്തേുടര്‍ന്ന് ആദിവാസികള്‍ സമരത്തിന് തയാറെടുക്കുമ്പോഴാണ് പുതിയ നിര്‍ദേശം. കുടുംബത്തില്‍നിന്ന് ഒരു വ്യക്തിയുടെ ഒരുലക്ഷം വരെയുള്ള കുടിശ്ശികയാണ് എഴുതിത്തള്ളുന്നത്. കൂടുതല്‍ തുക ഉണ്ടെങ്കില്‍ അത് അടച്ചാല്‍ മാത്രമേ ബാക്കി തുക എഴുതുകയുള്ളൂ. അപേക്ഷകര്‍ താലൂക്കുതലത്തില്‍ സഹകരണ ഓഡിറ്റ് വിഭാഗം പരിശോധിച്ച ശേഷം ജില്ലാ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാറും പരിശോധിക്കും. ഇതിനുശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ഭരണം മാറിയതോടെ ഇനിയെന്തെന്ന ചിന്തയിലാണ് ആദിവാസി കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.