തൊടുപുഴ: ഇടുക്കിക്ക് ബജറ്റില്‍ പദ്ധതികള്‍ കുറഞ്ഞെങ്കിലും ചില പൊതുപദ്ധതികളും പ്രഖ്യാപനങ്ങളും ജില്ലക്ക് ആശ്വാസം പകരുന്നവയാണ്. ആദിവാസി ക്ഷേമം, വനം-പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, കൃഷി, ശബരി റെയില്‍ പാത തുടങ്ങിയവക്ക് ബജറ്റ് നല്‍കുന്ന പരിഗണന ഇടുക്കിക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ ആദിവാസി മേഖലകള്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ വളരെ പിന്നിലാണ്. ജീവനോപാധികള്‍ നഷ്ടപ്പെടുന്ന ഇവരുടെ നിലനില്‍പുതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആദിവാസിമേഖലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ പലതും അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന അവസ്ഥയുണ്ട്. ആദിവാസി ഊരുകളും കോളനികളും ഒരു യൂനിറ്റായി പരിഗണിച്ച് അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ പാക്കേജ് തയാറാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ആദിവാസികള്‍ക്ക് ഭൂമി വാങ്ങാനും വീട് നിര്‍മാണത്തിനുമായി 456 കോടി വകയിരുത്തിയിട്ടുണ്ട്. കൈയേറ്റം മൂലം ജില്ലയില്‍ വനഭൂമി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വാഭാവിക വനങ്ങളുടെ സംരക്ഷണത്തിന് 49 കോടി നീക്കിവെച്ചത് ജില്ലയെ സംബന്ധിച്ച് സുപ്രധാന തീരുമാനമാണ്. ജൈവവൈവിധ്യവും സാങ്ച്വറികളും ദേശീയോദ്യാനങ്ങളും സംരക്ഷിക്കാന്‍ 43 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലയുടെ കാര്‍ഷികമേഖല ഏറെ നാളായി തിരിച്ചടി നേരിടുകയാണ്. റബറും കുരുമുളകും ഏലവും മുഖ്യകൃഷികളില്‍പെടുന്ന ജില്ലയില്‍ വിലയിടിവും ഉല്‍പാദനത്തകര്‍ച്ചയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കുരുമുളക്, ഏലം എന്നിവക്ക് 10 കോടി വീതം അനുവദിച്ചതും റബര്‍ വിലസ്ഥിരതാ പദ്ധതി തുടരുമെന്ന പ്രഖ്യാപനവും ജില്ലയുടെ കാര്‍ഷികമേഖല സ്വാഗതം ചെയ്യുകയാണ്. കാന്തല്ലൂരില്‍ പച്ചക്കറി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ അഗ്രോ പാര്‍ക്കും ജില്ലക്ക് സുഗന്ധവ്യഞ്ജന പാര്‍ക്കും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയുടെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ശബരി പാത വര്‍ഷങ്ങളായി അനിശ്ചിതത്വത്തിലാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന ബജറ്റില്‍ പാതക്ക് വിഹിതമൊന്നും അനുവദിച്ചിരുന്നില്ല. പാതനിര്‍മാണത്തിന്‍െറ സംയുക്തസംരംഭത്തിന് കേരളത്തിന്‍െ ഓഹരി വിഹിതമായി 50 കോടി അനുവദിച്ചിട്ടുണ്ട്. ഇനി പന്ത് റെയില്‍വേയുടെ കോര്‍ട്ടിലാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്നും ബജറ്റില്‍ പറയുന്നു. ജില്ലാ ആശുപത്രികളുടെ നവീകരണത്തിന് വിഹിതം വകയിരുത്തിയതും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനവും ജില്ലയുടെ ആരോഗ്യമേഖലക്ക് പ്രതീക്ഷ നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.