വിലക്കയറ്റം: ജില്ലയില്‍ വ്യാപക പരിശോധന:163 കടകളില്‍ ക്രമക്കേട് കണ്ടത്തെി

തൊടുപുഴ: പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയാന്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 163 കടകളില്‍ ക്രമക്കേട് കണ്ടത്തെി. അഞ്ച് താലൂക്കുകളിലായി 501 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെി നോട്ടീസ് നല്‍കിയത്. പൊതുവിപണിയില്‍ ശക്തമായി ഇടപെടണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ സപൈ്ള ഓഫിസര്‍മാരുടെയും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകള്‍, പച്ചക്കറിക്കടകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. 191 പലചരക്ക് കടകള്‍ പരിശോധിച്ചതില്‍ 61 കടകളില്‍ ക്രമക്കേട് കണ്ടത്തെി. 106 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 34 ഇടത്തും 157 പച്ചക്കറിക്കടകള്‍ പരിശോധിച്ചതില്‍ 59 കേന്ദ്രങ്ങളിലും 17 റേഷന്‍കടകള്‍ പരിശോധിച്ചതില്‍ ഒമ്പതിടത്തും ക്രമക്കേട് കണ്ടത്തെി. എല്ലാ താലൂക്കുകളിലെയും വ്യാപാര കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടത്തെി. സിവില്‍ സപൈ്ളസ് കമീഷണറുടെ നിര്‍ദേശപ്രകാരമാണ് ജൂണ്‍ ഒന്നുമുതല്‍ സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ അമിത വില ഈടാക്കുന്നതും ഉദ്യോഗസ്ഥര്‍ കണ്ടത്തെിയത്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതിരിക്കുകയും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം വരുത്തുകയും ചെയ്ത വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും നിയമലംഘനം നടത്തിയ കടകളില്‍നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.