മുട്ടം: മുട്ടത്തെ വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം ഉള്‍പ്പെടെയുള്ളവ ഓടയിലൂടെ ഒഴുക്കുന്നതായി പരാതി. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റോഡിന് മുന്നിലൂടെ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകുന്നതിനാല്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുട്ടം-ഈരാറ്റുപേട്ട റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍നിന്നുള്ള മലിനജലമാണ് പ്രധാനമായും ഓടയിലൂടെ ഒഴുക്കുന്നതെന്നാണ് പരാതി. ഇതേതുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നോട്ടീസ് നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ളെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.