തൊടുപുഴ: മൂന്നാറിന് സ്വന്തമായ നാല്‍പതാം നമ്പര്‍ മഴയുടെ ഗൃഹാതുരത ഉണര്‍ത്തി ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസത്തിന് തുടക്കമായി. ഡി.ടി.പി.സി അങ്കണത്തില്‍ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്ന മണ്‍സൂണ്‍ വോക്കിന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടെ സഞ്ചാരികള്‍ക്ക് മഴയുടെ വിഭിന്ന ഭാവങ്ങള്‍ക്ക് ആസ്വാദനതലം തുറന്നുകിട്ടി. ശനിയാഴ്ച രാമക്കല്‍മേട്ടിലും ബുധനാഴ്ച വാഗമണ്ണിലും മഴനടത്തം ഡി.ടി.പി.സി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാര്‍, ബ്ളോക് പഞ്ചായത്ത് അംഗം സി. നെല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. ഡി.ടി.പി.സി അങ്കണത്തില്‍നിന്ന് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് മഴസ്നേഹികള്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. കായിക പരിപാടികള്‍ മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മഡ് വോക്, ടഗ് ഓഫ് വാര്‍, ഫുട്ബാള്‍, സൈക്ളിങ്, ജീപ്പ് സഫാരി എന്നിവ സംഘടിപ്പിച്ചു. മഴ നടത്തത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഹെര്‍ബല്‍ കഞ്ഞി, പുഴുക്ക്, ചുക്കുകാപ്പി തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്‍ നല്‍കി. ശനിയാഴ്ച രാവിലെ 10ന് രാമക്കല്‍മേട് ബേസ് ക്യാമ്പില്‍നിന്നാണ് മഴ നടത്തം ആരംഭിക്കും. രണ്ടു സംഘമായി ആമക്കല്ലിലേക്കും സൂചിമലയിലേക്കും യാത്ര നടത്തും. നാലു കിലോമീറ്ററോളം മഴ നനഞ്ഞ് നടക്കാനാണ് അവസരം ഒരുക്കും. ഞായറാഴ്ച രാവിലെ എട്ടിന് വാഗമണ്ണില്‍നിന്ന് മൂന്നു സ്ഥലങ്ങളിലേക്കാണ് മഴ നടത്തം. ആദ്യ സംഘം മൊട്ടക്കുന്നില്‍നിന്ന് മൂണ്‍മലയിലേക്കും രണ്ടാം സംഘം പൈന്‍വാലിയില്‍നിന്ന് പാലൊഴുകുംപാറയിലേക്കും മൂന്നാം സംഘം കോലാഹലമേട്ടിലെ ഗൈ്ളഡിങ് പോയന്‍റിലേക്കും യാത്ര ചെയ്യും. ഡി.ടി.പി.സി ഗൈഡുകളുടെ അകമ്പടിയുണ്ടാകും. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഡി.ടി.പി.സിയും ചേര്‍ന്നാണ് വാഗമണ്ണില്‍ മഴനടത്തം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.