അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപില്‍ ഇടുക്കിക്ക് വെള്ളിത്തിളക്കം

നെടുങ്കണ്ടം: ഗോവയില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ് അമ്പെയ്ത്ത് വിദേശ നിര്‍മിത കോമ്പൗണ്ട് ഇനത്തില്‍ നാല് പെണ്‍കുട്ടികള്‍ വെള്ളി നേടി. വി. ലക്ഷ്മി, ഡാനിയ ജിജി, സാന്ദ്രാ ബെന്നി, പാര്‍വതി നായര്‍ എന്നിവരാണ് ചരിത്ര വിജയം നേടിയത്. ഇവരില്‍ എറണാകുളം സ്വദേശിയായ പാര്‍വതി നായര്‍ ഒഴികെ മറ്റ് മൂന്നുപേരും ഇടുക്കി ജില്ലയില്‍നിന്നാണ്. ഡല്‍ഹിയോട് ഒരു പോയന്‍റിനാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. ഇവര്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വയനാട്, നെടുങ്കണ്ടം അക്കാദമികളില്‍ പരിശീലനം നേടുന്നു. ആര്‍. രഞ്ജിത്ത്, ഗോകുല്‍ എന്നിവരുടെ കീഴിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.