അടിമാലി: ഹൈറേഞ്ച് മേഖലയില്‍ കള്ളടാക്സികള്‍ വ്യാപകമായിട്ടും പരാതിയില്‍ പതിരില്ളെന്ന ഭാവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്. ടാക്സിക്കായി കാത്തുനിന്ന കാലം മാറി. ഒരു ഫോണ്‍വിളിയില്‍ പറന്നത്തെും വിധത്തില്‍ നിരത്തുകള്‍ കള്ളടാക്സികള്‍ കൈയടക്കി. ജീവിതമാര്‍ഗമായി വര്‍ഷംതോറും ഉയര്‍ന്ന ടാക്സ് അടച്ച് ജങ്ഷനുകളും സ്റ്റാന്‍ഡുകളും തോറും ഓട്ടം കാത്തുകിടക്കുന്ന സാധാരണ ടാക്സി വാഹനങ്ങളെ കള്ളടാക്സികളുടെ വരവോടെ യാത്രക്കാര്‍ ഉപേക്ഷിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനങ്ങളില്‍ പങ്കെടുത്ത് വാഹനം ഓടിച്ചു ജീവിക്കുന്ന സാധാരണക്കാരായ ടാക്സി ജീവനക്കാരുടെ ജീവിതമാര്‍ഗം നിലക്കുന്ന മട്ടിലാണ് കള്ളടാക്സികള്‍. സ്വകാര്യ വാഹന പെര്‍മിറ്റുകളുടെ മറവില്‍ ഇത്തരക്കാര്‍ ടാക്സി സര്‍വിസുകള്‍ നടത്തുകയാണ്. സ്വകാര്യ രജിസ്ട്രേഷന്‍ വാഹനങ്ങളായതിനാല്‍ മോട്ടോര്‍ വാഹന വകുപ്പും പരിശോധിക്കാന്‍ കൂട്ടാക്കാറില്ല. എന്നാല്‍, അത്യാവശ്യ സര്‍വിസുകള്‍ നടത്തുന്ന ടാക്സി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നെന്നും ആക്ഷേപമുണ്ട്. കള്ളടാക്സികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈകോടതി വിധി നിലനില്‍ക്കെയാണ് അനധികൃത സര്‍വിസ്. ബസ് വ്യവസായത്തിന് ഭീഷണി ഉയര്‍ത്തുന്ന ടാക്സി, ആപേ ഓട്ടോകളുടെ പങ്കും ചെറുതല്ല. സര്‍വിസ് ബസുകള്‍ക്ക് മുന്നിലും പിന്നിലുമായി ജില്ലയിലെ എല്ലായിടത്തും അനേകം ഓട്ടോകള്‍ ഓടുന്നു. മൂന്നാര്‍ മേഖലയില്‍ മാത്രം 120ലേറെ സ്വകാര്യ വാഹനങ്ങള്‍ കള്ളടാക്സികളായി സര്‍വിസ് നടത്തുന്നു. ഇതില്‍ ചില വാഹനങ്ങള്‍ പ്രദേശത്തെ ചില രഷ്ട്രീയ കക്ഷികളുടെയും അവരുടെ ബിനാമികളുടേതുമാണ്. ടാക്സി തൊഴിലാളികള്‍ നമ്പറുകള്‍ സഹിതം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ല. അടിമാലി, മൂന്നാര്‍, വെള്ളത്തൂവല്‍, രാജാക്കാട്, ശാന്തന്‍പാറ, ദേവികുളം, മറയൂര്‍, മുരിക്കാശ്ശേരി, കഞ്ഞികുഴി, നെടുങ്കണ്ടം തുടങ്ങി ഭൂരിഭാഗം സ്റ്റേഷന്‍ പരിധികളിലും അവസ്ഥ ഇതാണ്. കള്ളടാക്സി സര്‍വിസുകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ടാക്സി തൊഴിലാളികള്‍ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.