ഇടുക്കി മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം. പി.എസ്.സി ലിസ്റ്റിലുള്ളവരെ മറികടന്ന് താല്‍ക്കാലിക നിയമനത്തിന് ഇന്‍റര്‍വ്യൂ നടത്തിയ ഡി.എം.ഒ ഓഫിസിലാണ് സംഘര്‍ഷമുണ്ടായത്. ബുധനാഴ്ച രാവിലെ സ്റ്റാഫ് നഴ്സിന്‍െറ ഇന്‍റര്‍വ്യൂവിന് മുമ്പാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തില്‍ ബഹളം ആരംഭിച്ചത്. പത്രത്തില്‍ പരസ്യം കണ്ട് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ രാവിലെ തന്നെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനത്തെിയിരുന്നു. ഇതറിഞ്ഞ് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുമത്തെി. പി.എസ്.സി ലിസ്റ്റിലുള്ളവരെ മറികടന്ന് താല്‍ക്കാലിക നിയമനം പാടില്ളെന്നുള്ള ഹൈകോടതി ഉത്തരവുമായാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍ എത്തിയത്. ഇതോടെ ഇന്‍റര്‍വ്യൂ സ്ഥലം സംഘര്‍ഷഭരിതമായി. തുടര്‍ന്ന് ഡി.എം.ഒ ഇന്‍റര്‍വ്യൂ റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍, ഇന്‍റര്‍വ്യൂവിന് എത്തിയവര്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചതോടെ കോടതി ഉത്തരവ് ലംഘിച്ച് ഡി.എം.ഒ നേതൃത്വത്തില്‍ എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തി. ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച പതിനെട്ടര ലക്ഷം രൂപ ലാപ്സാകാതിരിക്കാനാണ് പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ തിടുക്കത്തില്‍ ഇന്‍റര്‍വ്യൂ നടത്തിയതെന്ന് ഡി.എം.ഒ ടി.ആര്‍. രേഖ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.