തൊടുപുഴ: ഭൂമിയുടെ നേരവകാശികളുടെ നൊമ്പരങ്ങള്‍ തൊട്ടറിഞ്ഞ് ജനപ്രതിനിധികള്‍ നടത്തിയ സന്ദര്‍ശനം ഇടമലക്കുടിക്ക് സമ്മാനിച്ചത് സാന്ത്വനത്തിന്‍െറ കരസ്പര്‍ശം. വന്യജീവികളുള്ള കൊടുംവനത്തില്‍ തളച്ചിടപ്പെടുന്ന കുരുന്നുബാല്യങ്ങളെ നേരില്‍കണ്ട അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും അവര്‍ നാളെയുടെ വാഗ്ദാനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ഇടപെടുകയായിരുന്നു. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള ജനപ്രതിനിധികളുടെ യാത്ര സാന്ത്വനത്തിന്‍െറയും പ്രതീക്ഷയുടേയുമായി. വൃദ്ധ ജീവിതങ്ങള്‍ മനസ്സിനുള്ളിലടക്കിയ ദൈന്യത മിഴികളില്‍നിന്ന് വായിച്ചെടുത്ത ഇരുവരും അവരുമായി സംവദിക്കാനും സമയം കണ്ടത്തെി. മുതുവാന്‍ സമുദായ അംഗങ്ങള്‍ മാത്രമുള്ള ഇടമലക്കുടിയില്‍ 28 കുടികളാണുള്ളത്. 700 കുടുംബങ്ങളിലായി 2500 അംഗങ്ങളും വിവിധ കുടികളിലായി വനത്തിനുള്ളില്‍ കൃഷിചെയ്താണ് ജീവിക്കുന്നത്. 13ന് രാവിലെ മുതല്‍ ചിന്നക്കനാല്‍, മൂന്നാര്‍, മറയൂര്‍, പട്ടിക്കാട്, കുമ്മിട്ടാംകുഴി തുടങ്ങിയ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച ശേഷം 14ന് രാവിലെയാണ് ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 30 അംഗ സംഘം ഇടമലക്കുടിക്ക് പുറപ്പെട്ടത്. സാധാരണ ഇടമലക്കുടിയില്‍ പോകുന്നവര്‍ മൂന്നാറില്‍നിന്നും പെട്ടിമുടിയിലത്തെി അവിടെ നിന്നും ജീപ്പില്‍ ഇഡ്ഡലിപ്പാറക്കുടിയിലത്തെി പിന്നീട് നാലു കി.മീ. മാത്രം നടന്ന് സൊസൈറ്റിക്കുടിയിലത്തെി മടങ്ങുകയാണ് പതിവ്. ഉദുമല്‍പേട്ട വഴി തമിഴ്നാട്ടിലൂടെ യാത്ര ചെയ്ത് വാല്‍പാറയില്‍ രാത്രി താമസിച്ച സംഘം പുലര്‍ച്ചെ ആറു മുതല്‍ നടപ്പാരംഭിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള മണലിയാര്‍ പുഴ ചങ്ങാടത്തിലൂടെ കടന്ന് പുലര്‍ച്ചെ ഇടമലക്കുടി പഞ്ചായത്തിന്‍െറ അങ്ങേയറ്റം മുതല്‍ 23 കി.മീ. ഇങ്ങോട്ടു നടക്കുകയായിരുന്നു. ആദ്യം ശങ്കരന്‍ കുടിയിലും തുടര്‍ന്ന് മുളകുതറയിലുമത്തെി. ഈ കുടികളില്‍ ഒരു എം.പി എത്തുന്നത് ആദ്യമാണ്. ഒരു അങ്കണവാടിയും ഏകാധ്യാപക സ്കൂളും ഇവിടെയുണ്ട്. മുളകുതറക്കുടിയില്‍നിന്ന് നാലു കി.മീ. കല്‍വഴികള്‍ മാത്രമുള്ള മലകയറി ഇരുപ്പുകല്ലിലത്തെി. പിന്നീട് ചെങ്കുത്തായ ഇറക്കം മൂന്നര കിലോമീറ്ററോളം താഴോട്ടിറങ്ങി ആനയും മറ്റ് വന്യജീവികളുമുള്ള കൊടും വനത്തിലൂടെയായിരുന്നു യാത്ര. കുടികളില്‍നിന്ന് നല്‍കിയ കപ്പയും കറിയും കഴിച്ച് സംഘാംഗങ്ങള്‍ വിശപ്പകറ്റി. വൈകീട്ട് മൂന്നോടെ 19 കി.മീ. താണ്ടി സൊസൈറ്റി കുടിയിലത്തെി. അവിടെ ഒട്ടേറെ ആദിവാസികളും ഒപ്പം നിരവധി ഉദ്യോഗസ്ഥരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയും പിന്നെ ഇടമലക്കുടി പാക്കേജിന്‍െറ അവലോകനയോഗവും കഴിഞ്ഞ് ജനങ്ങളുടെ പരാതിയും കേട്ട് വൈകുന്നേരം ഏഴോടെ വീണ്ടും നടപ്പ്. ചൂട്ടും പന്തവും കത്തിച്ച് 8.30ഓടെ ഇഡ്ഡലിപ്പാറയിലത്തെി. വീണ്ടും ഏഴു കി.മീ. ജീപ്പില്‍ സഞ്ചരിച്ച് പെട്ടിമുടിയിലും അവിടെ നിന്ന് രാത്രി പത്തോടെ മൂന്നാറിലുമത്തെിയതോടെ ഇടമലക്കുടിയാത്രക്ക് പര്യവസാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.