ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ അവതാളത്തില്‍

കട്ടപ്പന: ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ അവതാളത്തില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ഇതര ജില്ലകളില്‍ ഭാഗികമായാണ് ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനമില്ല. ഡിസംബര്‍ 29ന് പഴയ രജിസ്ട്രേഷന്‍ സംവിധാനം നിര്‍ത്തലാക്കി ഒന്നാം തീയതി മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നാലാം തീയതിയായിട്ടും ഓണ്‍ലൈന്‍ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ അഞ്ചാംതീയതി മുതല്‍ പഴയ രീതിയില്‍ രജിസ്ട്രേഷന്‍ നടത്താനും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കാനും നടപടി തുടങ്ങി. ഇതിനിടെ കഴിഞ്ഞദിവസങ്ങളില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാതെ നിരവധി പേരാണ് വിഷമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.