തൊടുപുഴ: അഴുത ബ്ളോക് പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പഠിക്കാന്‍ ഹിമാചല്‍പ്രദേശില്‍നിന്ന് 23 അംഗ സംഘമത്തെി. എച്ച്.ആര്‍. ചൗഹാന്‍െറ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ളോക് ഡവലപ്മെന്‍റ് ഓഫിസര്‍മാര്‍, നീര്‍ത്തട പരിപാലന പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍, ചെക് ഡാമുകള്‍, ഗ്രോബാഗ് പച്ചക്കറികൃഷി പദ്ധതി, കപ്പാസിറ്റി ട്രെയ്നിങ്ങില്‍ ഉള്‍പ്പെടുത്തിയുള്ള മേസ്തിരി പരിശീലനം തുടങ്ങിയവ സംഘം നേരില്‍ക്കണ്ട് മനസ്സിലാക്കി. നീര്‍ത്തട പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് ഹിമാചല്‍ സംഘവും അഴുത ബ്ളോക്കിലെ നീര്‍ത്തട പരിപാലന പദ്ധതി വിദഗ്ധരുമായി ചര്‍ച്ച നടത്തി. അഴുത ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജേക്കബ്, ചാര്‍ജ് ഓഫിസര്‍ എം.കെ. ദിലീപ്, വനിതാ ക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഷാജു ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.