ചെറുതോണി: ടൗണിന്‍െറ ഹൃദയഭാഗത്ത് ഇന്ത്യന്‍ ബേക്കറിയിലും പമ്പിന് സമീപത്തെ പലചരക്ക് കടയിലും കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. മോഷണം നടത്തിയ കൗമാരക്കാരായ രണ്ടുപേരെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ഇന്ത്യന്‍ ബേക്കറിയുടെ മുന്‍ഭാഗത്തുള്ള ഷീറ്റ് പൊളിച്ച് അകത്തു കടന്ന ഇവര്‍ 5000 രൂപയും പതിനായിരത്തോളം രൂപയുടെ ബേക്കറി സാധനങ്ങളും കവര്‍ന്നു. പലചരക്ക് കടയില്‍നിന്ന് 1200 രൂപയും മോഷണം നടത്തി. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് കിട്ടിയ വിവരമനുസരിച്ച് രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. കുറേനാളായി കുട്ടി മോഷ്ടാക്കളുടെ കവര്‍ച്ച ഇവിടെ പതിവായിരിക്കുന്നു. ചെറുതോണി, പൈനാവ്, മണിയാറംകുടി തുടങ്ങിയ സ്ഥലങ്ങളില്‍ പതിവായി മോഷണം നടത്തുന്നത് ഇവരുള്‍പ്പെടെയുള്ള കുട്ടി സംഘങ്ങളാണ്. ഇവരെ പിടികൂടുന്നുണ്ടെങ്കിലും കൗമാരക്കാരാണെന്ന പേരില്‍ നിയമത്തിന്‍െറ പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. ഗാന്ധിനഗര്‍ കോളനി, ചെറുതോണി, മണിയാറംകുടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സംഘത്തില്‍ 15 ഓളം വരുന്ന കുട്ടികളുമുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇരുപതോളം മോഷണമാണ് ഇവിടെ നടന്നത്. പൈനാവിലെ നാസറിന്‍െറ കട, മെഡിക്കല്‍ കോളജിന് സമീപമുള്ള ഷാജിയുടെ കട, റോയല്‍ ബേക്കറി, ഗാന്ധിനഗര്‍ കോളനിയിലുള്ള പ്രസാദിന്‍െറ വീട് എന്നിവിടങ്ങളില്‍നിന്ന് പണം, മൊബൈല്‍, സ്വര്‍ണം, ബേക്കറി സാധനങ്ങള്‍ എന്നിവ ഈ സംഘം കവര്‍ന്നു. ചെറുതോണിയില്‍ ഒരു കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ രാത്രി അതിലെ വന്ന യാത്രക്കാര്‍ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച ടൗണിലെ ലോഡ്ജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച ഇവരില്‍ രണ്ടുപേര്‍ കട്ടപ്പനയിലത്തെി ഒരു ബൈക്കുകൂടി തട്ടിയെടുത്ത് വരുംവഴി ഹൈവേ പൊലീസിന്‍െറ പിടിയിലായി. ഇവരില്‍നിന്ന് വിപുലമായ ഒരു മോഷണ ശൃംഖലയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. കുടുംബശ്രീ വഴി വിതരണം ചെയ്തിരിക്കുന്ന സമ്പാദ്യപ്പെട്ടിയും ഇവര്‍ മോഷണം നടത്തിയവയില്‍പെടുന്നു. പുരയിടങ്ങളില്‍ കയറി കുരുമുളക്, കപ്പ, കൊക്കോ, ജാതിക്ക എന്നിവ മോഷ്ടിക്കുന്നതും പതിവാണ്. ബൈക്കില്‍ ചുറ്റിനടന്ന് അനുകൂലമായ വീട് കണ്ടുവെച്ചശേഷം രാത്രിയില്‍ മോഷണം നടത്തുന്നതും ഇവരുടെ ശൈലിയാണ്. കുട്ടികള്‍ മോഷണത്തിന് പിടിക്കപ്പെട്ടാല്‍ രക്ഷാകര്‍ത്താക്കളത്തെി രക്ഷപ്പെടുത്തും. ഇവരെ പിടികൂടിയാല്‍ ഉടന്‍ ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും ജനപ്രതിനിധികളും ഇടപെട്ട് മോചിപ്പിക്കുന്നതും പതിവായതിനാല്‍ പൊലീസിന് സത്യസന്ധമായി കേസെടുക്കാന്‍ കഴിയുന്നില്ളെന്നും ആരോപണമുണ്ട്. അടിക്കടിയുണ്ടാകുന്ന മോഷണത്തില്‍ വ്യാപാരികളും താമസക്കാരും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.