മുരിക്കാശേരി: കൗമാര കലോത്സവത്തില്‍ തൊടുപുഴ സബ് ജില്ലക്ക് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാ മാമാങ്കത്തില്‍ കട്ടപ്പനയെ പിന്തള്ളിയാണ് തൊടുപുഴ കീരിടം സ്വന്തമാക്കിയത്. യു.പി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഒന്നാമതത്തെിയപ്പോള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പനക്കാണ് ഓവറോള്‍. യു.പി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 145 പോയന്‍റ് നേടിയപ്പോള്‍ 139 പോയന്‍റുമായി കട്ടപ്പനയാണ് രണ്ടാം സ്ഥാനത്ത്. 133 പോയന്‍റുമായി നെടുങ്കണ്ടമാണ് മൂന്നാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 331 പോയന്‍റ് തൊടുപുഴ നേടി. 319 പോയന്‍റ് സ്വന്തമാക്കിയ കട്ടപ്പന രണ്ടാമതത്തെി. 298 പോയന്‍റ് നേടിയ അടിമാലിക്കാണ് മൂന്നാംസ്ഥാനം. യു.പി വിഭാഗം സ്കൂള്‍ തലത്തില്‍ 51 പോയന്‍റ് നേടി എസ്.ജി.യു.പി സ്കൂള്‍ മൂലമറ്റമാണ് ഒന്നാമത്. ഹൈസ്കൂള്‍ സ്കൂളുകളുടെ വിഭാഗത്തില്‍ 132 പോയന്‍റുമായി കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. 96 പോയന്‍റുമായി എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പാണ് രണ്ടാംസ്ഥാനവും 86 പോയന്‍റുമായി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസാണ് മൂന്നാംസ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തില്‍ കുമാരമംഗലം ആധിപത്യം തുടര്‍ന്നു. 158 പോയന്‍റുമായി ഇവര്‍ ഓവറോള്‍ കരസ്ഥമാക്കി. മുതലക്കോടം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. അറബി കലോത്സവം ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളില്‍ നെടുങ്കണ്ടം ഉപജില്ല ഓവറോള്‍ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 87 പോയന്‍റ് ഇവര്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ അടിമാലിക്ക് 50, മൂന്നാം സ്ഥാനക്കാരായ തൊടുപുഴക്ക് 49 എന്നിങ്ങനെ പോയന്‍റ് ലഭിച്ചു. യു.പി വിഭാഗത്തില്‍ നെടുങ്കണ്ടത്തിന് 63 പോയന്‍റ് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ കട്ടപ്പനക്ക് 51, മൂന്നാം സ്ഥാനക്കാരായ അടിമാലിക്ക് 47 എന്നിങ്ങനെ പോയന്‍റും ലഭിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.