മുരിക്കാശേരി: ഇടുക്കി റവന്യൂ ജില്ലാ കലോത്സവം മൂന്നുനാള്‍ പിന്നിട്ടപ്പോള്‍ എച്ച്.എസ്.എസ്, യു.പി വിഭാഗങ്ങളില്‍ തൊടുപുഴ സബ് ജില്ല മുന്നേറ്റം തുടരുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന സബ്ജില്ലയാണ് മുന്നില്‍. 587 പോയന്‍റ് തൊടുപുഴ നേടിയപ്പോള്‍, 540 പോയന്‍റാണ് കട്ടപ്പനക്ക്. ഹയര്‍ സെക്കന്‍ഡറിയില്‍ തൊടുപുഴ -254, കട്ടപ്പന -211 എന്നിങ്ങനെയാണ് പോയന്‍റ് നില. ഹൈസ്കൂള്‍ തലത്തില്‍ ഒന്നാമതത്തെിയ കട്ടപ്പന 251 പോയന്‍റും തൊടുപുഴ 239 പോയന്‍റും നേടി. യു.പി വിഭാഗത്തില്‍ തൊടുപുഴക്ക് 117ഉം നെടുങ്കണ്ടത്തിന് 103 പോയന്‍റും ഉണ്ട്. സ്കൂള്‍ തലത്തില്‍ ഹയര്‍ സെക്കന്‍ഡി വിഭാഗത്തില്‍ കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് ജൈത്രയാത്ര തുടരുകയാണ്. മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ 98 പോയന്‍റുണ്ട് അവര്‍ക്ക്. തൊട്ടടുത്ത് 76 പോയന്‍റുമായി വെള്ളയാംകുടി സെന്‍റ് തോമസാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കട്ടപ്പന ഓസാനം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 106 പോയന്‍റുമായി ഒന്നാമതത്തെി. വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് 76 പോയന്‍റുമായി രണ്ടാമത്. യു.പിയില്‍ 41 പോയന്‍റുമായി നെടുങ്കണ്ടം സെന്‍റ് സേവിയേഴ്സാണ് ഒന്നാമത്. കലോത്സവത്തിന് വെള്ളിയാഴ്ച വൈകീട്ട് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.