ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിന്‍െറയും വിദ്യാര്‍ഥികളുടെയും ഭാവി സംരക്ഷിക്കാന്‍ പ്രക്ഷോഭം നടത്താന്‍ മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി രൂപവത്കരിച്ചു. സമയബന്ധിതമായി അടിസ്ഥാന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്‍.ഒ.സി നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. ഇതിനിടെ നിരവധി തവണ മെഡിക്കല്‍ സംഘം ഇടുക്കി സന്ദര്‍ശിച്ച് കുറവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒരുകാര്യം പോലും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡിസംബര്‍ 28ന് ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ അംഗീകാരം റദ്ദാക്കിയത്. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ചെയര്‍മാനായി സാജന്‍ കുന്നേലിനെയും ജനറല്‍ കണ്‍വീനറായി സി.വി. വര്‍ഗീസിനെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ളാക്കല്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. രാജു, ഡോളി ജോസഫ്, മാത്യുജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു. ബി.പി.എസ്. ഇബ്രാഹിംകുട്ടി, എം.കെ. പ്രിയന്‍, സിനോജ് വള്ളാടി, പ്രഭ തങ്കച്ചന്‍, പി.പി. രതീഷ് എന്നിവരാണ് സെക്രട്ടറിമാര്‍. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, വിഷ്ണു കെ. ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.