മുരിക്കാശേരി: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 342 പോയന്‍റുമായി തൊടുപുഴ ഉപജില്ല മുന്നില്‍. 300 പോയന്‍റുമായി കട്ടപ്പന ഉപജില്ലയും 276 പോയന്‍റുമായി നെടുങ്കണ്ടവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 32 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയന്‍റുമായി മുതലക്കോടം സെന്‍റ് ജോര്‍ജ്സ് എച്ച്.എസ്.എസാണ് മുന്നില്‍. വണ്ടന്മേട് എം.ഇ.എസ് എച്ച്.എസ്.എസ് 36 പോയന്‍റുമായി രണ്ടാം സ്ഥാനത്തും 35 പോയന്‍റുമായി കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും തുടരുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 33 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയന്‍റുമായി വാഴത്തോപ്പ് സെന്‍റ് ജോര്‍ജ് എച്ച്.എസ് ഒന്നാമതത്തെി. 46 പോയന്‍റ് നേടിയ കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തത്തെിയ കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസിന് 36 പോയന്‍റാണുള്ളത്. യു.പി വിഭാഗത്തില്‍ 16 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 26 പോയന്‍റുമായി മൂലമറ്റം സെന്‍റ് ജോര്‍ജ് യു.പി സ്കൂളാണ് മുന്നില്‍. 25 പോയന്‍റ് വീതം നേടി നെടുങ്കണ്ടം എസ്.എസ് യു.പി.എസും മുരിക്കാശേരി എസ്.എം.എച്ച്.എസും തൊട്ടുപിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.