രാജാക്കാട്: 19 കാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുകയും ചെയ്ത അയല്‍വാസിയെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മൈലാടുംപാറ വെങ്കായപ്പാറ കോളനിയില്‍ താമസക്കാരനായ സുബ്രഹ്മണ്യനാണ് (52) അറസ്റ്റിലായത്. മകളെ കാണാനില്ളെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെ, പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഇരുവരും കമ്പം ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് ഇയാള്‍ പൊലീസിനെയും വീട്ടുകാരെയും വിവരമറിയിച്ചു. ബന്ധുക്കളത്തെി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. നാട്ടില്‍ തിരികെയത്തെിയ സുബ്രഹ്മണ്യനെ പാറത്തോടുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സ്റ്റേഷനിലത്തെിച്ച് ചോദ്യംചെയ്തപ്പോഴാണ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തെ റിമാന്‍ഡില്‍ പീരുമേട് സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.