ആശുപത്രി മാലിന്യം തള്ളുന്നത് ക്വാര്‍ട്ടേഴ്സിനടുത്ത്

അടിമാലി: ആശുപത്രി മാലിന്യം ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് തള്ളുന്നത് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. അടിമാലി താലൂക്ക് ആശുപത്രിയിലെ മാലിന്യമാണ് താലൂക്ക് ആശുപത്രിയുടെ തന്നെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന് തള്ളുന്നത്. വര്‍ഷങ്ങളായി അടിമാലി ഗ്രാമപഞ്ചായത്തായിരുന്നു താലൂക്ക് ആശുപത്രിയിലെ മാലിന്യം ശേഖരിച്ചിരുന്നത്. എന്നാല്‍, പഞ്ചായത്ത് മാലിന്യ ശേഖരണം നിര്‍ത്തിയതാണ് ക്വാര്‍ട്ടേഴ്സിന് സമീപം തള്ളാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്. പഞ്ചായത്ത് കണ്ടത്തെിയ സ്ഥലത്ത് മാലിന്യം തള്ളരുതെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അടിമാലി ടൗണിലേതടക്കം മാലിന്യ നീക്കം പ്രതിസന്ധിയിലായി. ഇതോടെ വ്യാപാര കേന്ദ്രങ്ങളിലും ആശുപത്രികളിലുംനിന്നും മാലിന്യം ശേഖരിക്കുന്നതില്‍നിന്ന് പഞ്ചായത്ത് പിന്മാറി. ഇവിടെ മാലിന്യം കുന്നുകൂടിയതോടെ രോഗം പരത്തുന്ന ഈച്ച-കൊതുക് എന്നിവ പെരുകാനും ദുര്‍ഗന്ധം ഉയരാനും തുടങ്ങി. ഡോക്ടര്‍മാര്‍ പലരും മറ്റ് മേഖലയിലേക്ക് വീടെടുത്ത് മാറിയെങ്കിലും സമീപത്തെ വ്യാപാരികളും മറ്റ് ജീവനക്കാരും ചികിത്സക്കത്തെുന്ന രോഗികളും ദുര്‍ഗന്ധവും കൊതുകുകടിയും കൊണ്ടാണ് ഇവിടെ കഴിയുന്നത്. പഞ്ചായത്തിന് മാലിന്യം തള്ളാന്‍ സ്ഥലമില്ലാത്തതിനാല്‍ എന്നുമുതല്‍ ടൗണിലെ മാലിന്യശേഖരണം പുന$സ്ഥാപിക്കുമെന്നതിനെക്കുറിച്ച് അനിശ്ചിതത്വമുണ്ട്. ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസമാണ് ഇപ്പോള്‍ ടൗണില്‍നിന്ന് പഞ്ചായത്ത് മാലിന്യം വാരുന്നത്. ഇത് പലയിടത്തായി നിക്ഷേപിച്ചാണ് ഇപ്പോള്‍ ചെറുതായി പ്രശ്നം പരിഹരിക്കുന്നതെങ്കിലും പ്രതിഷേധം ഉയരുന്നത് പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കുന്നു. ജനവാസ കേന്ദ്രത്തിന് മുകളില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്തെങ്കിലും ഇവിടെ മാലിന്യം ഇതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.