വിദേശികളുടെ മനംകവര്‍ന്ന് വനംവകുപ്പിന്‍െറ തൂവാനം ട്രക്കിങ്

തൊടുപുഴ: വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന തൂവാനം ട്രക്കിങ്ങില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. ആദിവാസി മേഖലകളിലെ ആളുകളെക്കൂടി പങ്കാളികളാക്കി അവരെ മുഖ്യധാരയിലേക്കത്തെിക്കുന്നതിന് വനംവകുപ്പ് നടപ്പാക്കുന്ന ട്രക്കിങ് ആസ്വദിക്കാന്‍ ദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഡിസംബര്‍, ജനുവരിയിലെ കൊടും തണുപ്പാസ്വദിക്കാനും ട്രക്കിങ്ങിന്‍െറ സാഹസികതകള്‍ അടുത്തറിയാനുമാണ് കൂടുതല്‍ സഞ്ചാരികളും താല്‍പര്യപ്പെടുന്നത്. മറയൂര്‍ ആലംപെട്ടിയില്‍നിന്ന് ആരംഭിക്കുന്ന ട്രക്കിങ് ആലംപെട്ടി, മുനിയറ, തൂവാനം എന്നീ പ്രദേശങ്ങളിലെ സാഹസികതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ വനംവകുപ്പിലെ ജീവനക്കാരും ആദിവാസികളുമാണ് സഞ്ചാരികള്‍ക്ക് വഴികാട്ടികളാവുന്നത്. വിദേശികള്‍ക്ക് 600 രൂപയും സ്വദേശികള്‍ക്ക് 225 രൂപയുമാണ് വനംവകുപ്പ് ട്രക്കിങ്ങിനായി ഈടാക്കുന്നത്. തൂവാനം വെള്ളച്ചാട്ടമാണ് വിനോദസഞ്ചാരത്തിന് എത്തുന്നവരുടെ ഇഷ്ടകേന്ദ്രം. ഇതിനു പുറമെ മുനിയറയും ആലംപെട്ടിയും ശ്രദ്ധയാകര്‍ഷിക്കുന്നു. സാഹസികമായ സഞ്ചാരങ്ങള്‍ക്ക് ആലംപെട്ടിയാണ് ആളുകള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ സ്ഥിതിചെയ്യുന്ന ആലപ്പെട്ടിയിലെ വനംവകുപ്പിന്‍െറ ഓഫിസ് മുഖേനയാണ് ആളുകള്‍ക്ക് ട്രക്കിങ്ങിനുള്ള സൗകര്യമൊരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.